ഗുരുവായൂർ:ഇന്ത്യയുടെ മതേതരത്വത്തിനും. ജനാധിപത്യത്തിനും വേണ്ടി ജീവിതം സമർപ്പിച്ച ഭാരതം കണ്ട കരുത്തറ്റ ഉരുക്കു വനിത ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷി ദിന സ്മരണകളും, ഇന്ത്യയെന്ന രാഷ്ട്രത്തെ രൂപപ്പെടുത്തുവാൻ ഗാന്ധിജിയുടെ മനസ്സായും , നെഹ്റുവിന്റെ കരുത്തായും യജ്ഞിച്ച ഭാരതഉരുക്ക് മനുഷ്യൻ സർദാർ വല്ലഭായി പട്ടേലിന്റെ ജയന്തി സ്മരണകളും, കേരളം കണ്ട ,രാജ്യം കണ്ട ഏറ്റവും ജനകീയനായ ജന നേതാവ്.ഉമ്മൻ ചാണ്ടിയുടെജന്മദിന ഓർമ്മകളും പങ്ക് വെച്ച് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്മരണാഞ്ജലികൾ അർപ്പിച്ച് അനുസ്മരിച്ചു. ഛായാചിത്രങ്ങളിൽ പുഷ്പാർച്ചന അർപ്പിച്ച് ആരംഭം കുറിച്ച സ്മരണാ സദസ്സ് ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠൻ അദ്ധ്യക്ഷനായി നേതാക്കളായ ബാലൻ വാറണാട്ട്, സി.ജെ. റെയ്മണ്ട് മാസ്റ്റർ, ശിവൻ പാലിയത്ത്, പ്രതീഷ് ഒടാട്ട്, ഏ.കെ ഷൈമിൽ,സ്റ്റീഫൻ ജോസ് ,ടി.കെ.ഗോപാലകൃഷ്ണൻ , ടി.വി കൃഷ്ണദാസ്, ശശി വല്ലാശ്ശേരി, പി.സി. തോമസ് മാസ്റ്റർ, എം.ബി.രാജലക്ഷ്‌മി, വി.കെ.ജയരാജ്, ജവഹർ മുഹമ്മദുണ്ണി, സി.അനിൽകുമാർ , ബഷീർ കുന്നിക്കൽ , ശശി പട്ടത്താക്കിൽ വിശ്വനാഥൻ കോങ്ങാട്ടിൽ. ജോയ് തോമാസ് . ശങ്കരനുണ്ണി,ഷാജൻവെള്ളറ, പി.ആർ പ്രകാശൻ, സി. മുരളീധരൻ എന്നിവർ സംസാരിച്ചു.
ഇന്ദിരാജിക്കും, സർദാർ പട്ടേലിനും, ഉമ്മൻചാണ്ടിയ്ക്കും,സ്മരണാജ്ഞലി അർപ്പിച്ച് കോൺഗ്രസ്സ്
