പുന്നയൂര്‍ക്കുളം:ചെറായി ഗവ.യുപി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം ഓര്‍ത്തെടുക്കാം ഓര്‍മ്മകളെ- ഷീബ അമീര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍ അധ്യക്ഷയായി. വാര്‍ഡ് മെംബര്‍ ശോഭ പ്രേമന്‍, വി.താജുദ്ദീന്‍,അസ്‌ലം കാണക്കോട്ട്,എം.റാണാപ്രതാപ്, സക്കീര്‍ തറയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പൂര്‍വ്വ വിദ്യാര്‍ഥി അയിരൂര്‍ സുബ്രഹ്‌മുണ്യന്റെ പുസ്തകം ഡോ.രാജേഷ് കൃഷ്ണന്‍ ഏറ്റുവാങ്ങി. വിവിധ സെഷനുകളിലായി റഫീഖ് പട്ടേരി, ഹനീഫ കൊച്ചന്നൂര്‍, കെ.പി.വേണുഗോപാല്‍,അനിത, രഘുനാഥ് മാപ്പാല,റക്കീബ് തറയില്‍,റീന രാജേഷ്,സാദിഖ് തറയില്‍,അബ്ദു സമദ്,സലീം അണ്ടത്തോടന്‍,ലിറാര്‍, പി.ഹൈദരലി,ചന്ദ്രന്‍ തട്ടകത്ത്, പ്രിയ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ മേഖലയില്‍ മികവു തെളിയച്ച പൂര്‍വ്വ വിദ്യാര്‍ഥികളെ ആദരിക്കല്‍,സുവനീര്‍ പ്രകാശനം,സ്‌നേഹവിരുന്ന്, മെഹ്ഫില്‍ എന്നിവ നടന്നു.
പുന്നയൂര്‍ക്കുളം ചെറായി ഗവ.യുപി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം നടത്തി
