പുന്നയൂർക്കുളം:പെയിൻ ആൻഡ് പാലിയേറ്റിവ് ദിനത്തോടനുബന്ധിച്ച് വൃദ്ധസദനം സന്ദർശിച്ച് കുരുന്നുകൾ. ആറ്റുപുറം സെൻ്റ് ആൻ്റ് ണീസ് എൽ പി സ്കൂളിലെ വിദ്യാർത്ഥികളാണ് പെയിൻ ആൻഡ് പാലിയേറ്റിവ് ദിനത്തോടനുബന്ധിച്ച് അഞ്ഞൂരിലുള്ള ദിവ്യ ദർശൻ വൃദ്ധസദനം സന്ദർശിച്ച് അന്തേവാസികളുമായി സമയംചിലവഴിച്ചത്. അന്തേവാസികൾക്കൊപ്പം കളിച്ചും ചിരിച്ചും പാട്ടു പാടിയും കുട്ടികൾ സമയം ചിലവഴിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വിദ്യാലയത്തിലെ കാരുണ്യ സ്പർശം പദ്ധതിയിലൂടെ കുട്ടികൾ സ്വരൂപിച്ച അവശ്യവസ്തുക്കൾ അന്തേവാസികൾക്ക് കൈമാറി. ഹെഡ്മാസ്റ്റർ എ.ഡി സാജു പി ടി എ പ്രസിഡണ്ട് ദിനേശ് ജി നായർ, അധ്യാപകരായ ഷിബി ലാസർ, എൻ കെ ഷജി, സി.എസ് ഫൗസിയ, എൻ ആർ ആനി, റോബിൻ ജോസഫ്, ലീന കെ.എഫ് എന്നിവർ നേതൃത്വം നൽകി. സ്ഥാപന ഡയറക്ടർ ഫാ. ജോസഫ് താഴത്തേയിൽ നന്ദി രേഖപ്പെടുത്തി. വൃദ്ധസദനസന്ദർശനം വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി.
പെയിൻ ആൻഡ് പാലിയേറ്റിവ് ദിനത്തോടനുബന്ധിച്ച് വൃദ്ധസദനം സന്ദർശിച്ച് കുരുന്നുകൾ
