ആറ്റുപുറം റെസിഡൻസ് അസോസിയേഷൻ ജീവിത ശൈലി രോഗ നിർണയക്യാമ്പ്

പുന്നയൂർക്കുളം:ആറ്റുപുറം റെസിഡൻസ് അസോസിയേഷൻ അണ്ടത്തോട് കുടുംബരോഗ്യകേന്ദ്രത്തിന്റെ സഹകരണത്തോടെ ജീവിതശൈലി രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
അസോസിയേഷൻ അംഗം കാസിം ഹൗസിൽ വെച്ചുനടന്ന പരിപാടിയിൽ ജോയിൻ സെക്രട്ടറി ഇമ്രാൻ ഹൈദർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അബ്ദുള്ള ഹാജി കാഞ്ഞിരപ്പുള്ളി അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ അനിത ധർമ്മൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.ജീവിത ശൈലി രോഗങ്ങളെ കുറിച്ച് അണ്ടത്തോട് കുടുമ്പരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണൻ ക്ലാസ് എടുത്തു.
മുൻകാലങ്ങളിൽ അപൂർവ്വമായി കണ്ടിരുന്ന പലരോഗങ്ങളും ഇന്ന് സർവ്വ സാധാരണയായി മാറിയന്നും  അതിനു കാരണം തെറ്റായ ജീവിതരീതിയാണെന്നും അദ്ധേഹം പറഞ്ഞു.
ക്യാമ്പിൽ വെച്ചു പ്രഷർ ഷുഗർ എന്നിവ ടെസ്റ്റ് ചെയ്തു.
അസോസിയേഷനിലെ മുഴുവൻ അംഗങ്ങൾക്കും ആയേൺ &ഫോളിക്ക് അസിഡ് ഗുളികൾ വിതരണം ചെയ്തു. ചോമുഹമ്മദുണ്ണി, സി.എം സലിം   ബുഷ്‌റ കുഞ്ഞിമോൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.തുടർന്ന്  അസോസിയേഷൻ അംഗങ്ങളുടെ കുടുംബങ്ങളിലേക്കും ഓണത്തിന് ഒരു കുല എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി നേന്ത്രവാഴകന്നുകൾ വിതരണം ചെയ്തു.ഷെരീഫ് പാണ്ടോത്തയിൽ നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *