ബി സിനിമാസ് ഉദ്ഘാടനം ചെയ്തു;നാളെ മുതൽ പ്രദർശനം തുടങ്ങും

വടക്കേക്കാട്:ജില്ലയിലെ ആദ്യത്തെ ഹൂഗോ സിൽവർ സ്ക്രീൻ പ്രോജക്ടറോട് കൂടി  വടക്കേക്കാട് അഞ്ഞൂരിൽ
മള്‍ട്ടിപ്ലസ് തിയ്യറ്റര്‍ കോംപ്ലക്‌സ് അത്യാധുനിക സൗകര്യങ്ങളോടെ ഉദ്ഘാടനം ചെയ്തു.ബി സിനിമാസ് എന്ന പേരിൽ ഒറ്റ മേൽക്കൂരയിൽ രണ്ട് സിനിമ തിയേറ്ററുകൾ ആണ് ഒരുക്കിയിട്ടുള്ളത്. സ്ക്രീൻ ഒന്നിൽ 300 സീറ്റിംഗ് കപ്പാസിറ്റിയും സ്ക്രീൻ രണ്ടിൽ 200 സീറ്റിംഗ് കപ്പാസിറ്റിയും ഉണ്ട്. സ്ക്രീൻ ഒന്നിൽ ഫോർ കെ സിൽവർ പ്രൊജക്റ്റ് ഹൂഗോ സിൽവർ സ്ക്രീന് 40 അടി വീതിയും 18 അടി ഉയരവും ഉണ്ട്. സ്ക്രീൻ രണ്ടിൽ 32  അടി വീതിയും 14  അടി ഉയരവുമുള്ള ലാസ്സർ പ്രോജക്ട് സ്ക്രീൻ ആണ് ഒരുക്കിയിട്ടുള്ളത്. ഡെപ്ത് ക്ലാരിറ്റി എന്നിവയോടെ ഡോൾബി അറ്റ് മോ സൗണ്ട് സിസ്റ്റം ജെബി എൽ സ്പീക്കർ ഉപയോഗിച്ചാണ് ഒരുക്കിയിട്ടുള്ളത്. പുഷ്ബാക്ക്, ലെഗ്ഗ് സ്പൈസ് എന്നിവയോട് കൂടി ഇരിപ്പിടങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. മാർഗരറ്റ് തോമസ് ഭദ്രദീപം കൊളുത്തിയ ചടങ്ങ് നടൻ വി കെ ശ്രീരാമൻ ഉദ്ഘാടനം ചെയ്തു. വടക്കേക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് നബീൽ എൻ എം കെ അദ്ധ്യക്ഷത വഹിച്ചു.കിഡ്നി ഫെഡറേഷൻ ചെയർമാൻ ഫാ.ഡേവിസ് ചെറമ്മൽ മുഖ്യ അതിഥിയായി. മുൻ എംഎൽഎ കെ.വി അബ്ദുൾ ഖാദർ, ഗാനരചയിതാവ് റഫീഖ് അഹമ്മദ്, നടൻമാരായ ഇർഷാദ് അലി, ശിവജി ഗുരുവായൂർ, വ്യാപാരി വ്യവസായി ജില്ല പ്രസിഡൻ്റ് അബ്ദുൾ റഷീദ്,ലൂക്കോസ്തലക്കോട്ടൂർ,
ബെന്നോ മാറോക്കി,ഡോ.അലൻ ബെന്നോ,മാർക്ക് ബന്നോ
തുടങ്ങിയവർ പങ്കെടുത്തു.ഇന്ന് മുതൽ റിലീസ് സിനിമകളായ ബ്രോമൻസ്,ദാവീദ്, പൈങ്കിളി എന്നിവ പ്രദർശിപ്പിക്കും. വടക്കേക്കാട് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന എംസി മൂവീസിന്റെ അണിയറ പ്രവർത്തകരാണ് ഏറ്റവും പുതിയ മോഡലിൽ ബി സിനിമാസ് ഒരുക്കിയിട്ടുള്ളത്. ദിവസവും മോണിംഗ് ഷോ,നൂൺ ഷോ,  മാറ്റ്നി,ഫസ്റ്റ് ആൻഡ് സെക്കൻഡ് എന്നിവയ്ക്ക് പുറമെ സ്പെഷ്യൽ ഷോകളും ഉണ്ടായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *