ലീഡർ കെ കരുണാകരൻ സ്മാരക ട്രസ്റ്റ് പുരസ്‌കാരം ടി വി ചന്ദ്രമോഹനന് സമർപ്പിച്ചു

പുന്നയൂർക്കുളം:ലീഡർ കെ കരുണാകരൻ സ്മാരക ട്രസ്റ്റിൻ്റെ പ്രഥമ പുരസ്‌കാരം ടി വി ചന്ദ്രമോഹൻ എക്സ് എം എൽ എ ക്ക്‌ എ ഐ സി സി പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല സമർപ്പിച്ചു. ട്രസ്റ്റ്‌ ചെയർമാൻ പി ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരായ സൈനുദ്ധീൻ, അബ്ദുൾപുന്നയൂർക്കുളം എന്നിവരെ ടി വി ചന്ദ്രമോഹൻ ആദരിച്ചു.മുതിർന്ന പത്രപ്രവർത്തകൻ എം വി ജോസ്, മുൻകാല കോൺഗ്രസ്സ് നേതാക്കളെയും ഒ അബ്ദുറഹ്മാൻകുട്ടി ആദരിച്ചു. കെപിസിസി സെക്രട്ടറി പി ടി അജയ്മോഹൻ,മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി.എച്ഛ്.റഷീദ്, ജോസഫ് ചാലിശ്ശേരി,എം വി ഹൈദ്രാലി,എ എം അലാവുദ്ധീൻ,കെ ഡി വീരമണി,തടാകം കുഞ്ഞുമുഹമ്മദ്,വി കെ ഫസലുൽഅലി,ട്രസ്റ്റ് അംഗങ്ങൾ
തുടങ്ങിയവർ പങ്കെടുത്തു, വൈസ് ചെയർമാൻ എൻ ആർ ഗഫൂർ സ്വാഗതവും സെക്രട്ടറി എ കെ സതീഷ്കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *