തേർളി നാരായണൻ അനുസ്മരണം

ചാവക്കാട്:മുതിർന്ന ബിജെപി നേതാവും ചാവക്കാട് നഗരസഭ മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമ്മാനുമായിരുന്ന തിരുവത്ര തേർളി നാരായണൻ്റെ നിര്യാണത്തിൽ ബി.ജെ.പി തിരുവത്ര മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുശോചന യോഗം ചേർന്നു. ബി.ജെ.പി പ്രതിനിധി കെ.എസ് അനിൽകുമാർ ,സി.പി.എം പ്രതിനിധി കെ.കെ മുബാറക്ക്, സി.പി.ഐ പ്രതിനിധി വെങ്കളത്ത് ഗണേശൻ, കേരള കോൺഗ്രസ് എസ് പ്രതിനിധി സെയ്താലിക്കുട്ടി,എസ്.എൻ.ഡി.പി ഗുരുവായൂർ യൂണിയൻ ബോഡ് മെമ്പർ പൊന്നരാശ്ശേരി സുനിൽ, മുഹമ്മദ് യൂസഫ് ഹാജി,   ആർ.എച്ച് ഹാരീസ്, ആലുങ്ങൽ ഹരിശ്ചന്ദ്രൻ, അംഗൻവാടി അധ്യാപിക മേഘ പി.എസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. അനുയോചന യോഗത്തിന് ബി.ജെ.പി നേതാക്കളായ സുഗന്ധ വേണി, ഷിജി സന്തോഷ്, എം.എ പ്രമോദ്,വെങ്കളത്ത് സുനിൽ കുമാർ,കെ.സി സുരേഷ്, ഗിരിജ ആനന്ദൻ തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *