കുന്നംകുളം നഗരത്തിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി;ആറ് വാഹനങ്ങൾ തകർന്നു

കുന്നംകുളം: വടക്കാഞ്ചേരി റോഡിൽ നിർത്തിയിട്ട വാഹനങ്ങളിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി 6 വാഹനങ്ങൾ തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം പഴയ ബസ്റ്റാൻഡിൽ നിന്ന് വടക്കാഞ്ചേരി റോഡിലേക്ക് കയറിയ കാർ കുന്നംകുളം ടൗണിലേക്ക് വരുന്നതിനിടെ നിയന്ത്രണം വിട്ട് പച്ചക്കറി കടകൾക്ക് മുൻപിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചു കയറുകയായിരുന്നു വെന്ന് ദൃക്സാക്ഷികൾ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *