വിഷുദിനത്തിൽ ഗുരുവായൂരപ്പന് ചാർത്താൻ 20 പവനിലേറെ തൂക്കം വരുന്ന പൊന്നിൻ കിരീടം

ഗുരുവായൂർ:വിഷുദിനത്തിൽ ശ്രീഗുരുവായൂരപ്പന് ചാർത്താൻ 20 പവനിലേറെ തൂക്കം വരുന്ന പൊന്നിൻ കിരീടം വഴിപാടായി സമർപ്പിച്ചു.വിഷുത്തലേന്ന് ഗുരുവായൂരപ്പന് വഴിപാടായി തങ്ക കിരീടം സമർപ്പിച്ചത്
കോയമ്പത്തൂർ സ്വദേശി ഗിരിജയും ഭർത്താവ് രാമചന്ദ്രനുമാണ്.
ഇന്നു ദീപാരാധന കഴിഞ്ഞാണ് പൊന്നിൻ കിരീടം സോപാനത്തിൽ സമർപ്പിച്ചത്.160.350 ഗ്രാം തൂക്കമുണ്ട്.ഏകദേശം 13,08,897 രൂപ വിലമതിക്കും.ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ,ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്,ക്ഷേത്രം ഡിഎ.പ്രമോദ് കളരിക്കൽ, കിരീടം രൂപകല്പന ചെയ്ത രാജേഷ് ആചാര്യ എന്നിവർ ചടങ്ങിൽ സന്നിഹിതരായി

Leave a Reply

Your email address will not be published. Required fields are marked *