ചാവക്കാട് മണത്തലയിൽ യുവതിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട്: മണത്തലയിൽ യുവതിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അയിനിപ്പുള്ളി ഉളികണ്ടത്ത് വീട്ടിൽ ജാബിറിൻ്റെ ഭാര്യ ഫാത്തിമ (28)യാണ് മരിച്ചത്. ഇന്ന് രാത്രി 8.45 ഓടെയായിരുന്നു സംഭവം.വീടിനകത്തെ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടപ്പുറം ലാസിയോ ആബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *