കണ്ടമ്പുള്ളി സ്കൂൾ വാർഷീകാഘോഷം നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു

വടക്കേക്കാട്:എ എൽ പി സ്കൂൾ (കണ്ടമ്പുള്ളി) ഞനമേങ്ങാട് ഓൾഡ് 105-ാം വാർഷികാഘോഷവും സ്ഥാപക മാനേജർ കണ്ടമ്പുള്ളി കൃഷ്ണൻ വൈദ്യർ അനുസ്മരണവും വിരമിക്കുന്ന അധ്യാപകന് യാത്രയയപ്പും നടന്നു.ചടങ്ങ് 
സിനിമാ നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു.വടക്കേക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് നബീൽ എൻഎംകെ അധ്യക്ഷനായി.
സ്കൂൾ മാനേജർ അഡ്വ.കെ. എസ് മനോജ്,ഇ എം ഇ ഷറഫുദ്ദീൻ,
പ്രധാന അധ്യാപിക പി.ആർ രമാദേവി,വാർഡ് മെമ്പർ സരിത ഷാജി, അത്രപ്പുള്ളി നാരായണൻ, 
സജീവ് കണ്ടമ്പുള്ളി, എൻ.എം ബക്കർ തുടങ്ങിയവർ പങ്കെടുത്തു. വിരമിക്കുന്ന അധ്യാപകൻ  അബ്ദുൾ നാസറിന് യാത്രയയപ്പും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പൂർവ വിദ്യാർഥികളെ  ആദരിക്കലും കലാപരിപാടികളും ഉണ്ടായി

Leave a Reply

Your email address will not be published. Required fields are marked *