പുന്നയൂർക്കുളം:ചമ്മനൂരിൽ പച്ചക്കറി കടയിൽ ലഹരി മാഫിയ സംഘത്തിൻ്റെ ആക്രമണം. സ്ഥാപനത്തിൽ പച്ചക്കറികൾ വെക്കാൻ ഉപയോഗിക്കുന്ന മരത്തിൻ്റെ സ്റ്റാൻഡ് തകർത്ത ലഹരിക്കടിമപ്പെട്ട സാമൂഹിക വിരുദ്ധർ സമീപത്തെ പറമ്പിലേക്ക് തള്ളി. പഴഞ്ഞി സ്വദേശി ചന്ദ്രൻ്റെ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കിടയിലാണ് ആക്രമം നടന്നത്.അർദ്ധരാത്രിയിലാവാം ലഹരിക്കടിമപ്പെട്ട സാമൂഹികവിരുദ്ധർ ആക്രമണം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ നാട്ടുകാരാണ് സ്ഥാപനത്തിലെ പച്ചക്കറി വെക്കാൻ ഉപയോഗിക്കുന്ന മരത്തിൻ്റെ സ്റ്റാൻഡ് തകർത്ത് റോഡിന് മറുവശത്തെ പറമ്പിലേക്ക് എറിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വടക്കേക്കാട് പോലീസിൽ പരാതി നൽകി. വടക്കേക്കാട് അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ബാസ്റ്റിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ മേഖലയിലെ സിസിടിവി ക്യാമറകൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് ആക്രമികൾക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ലഹരിക്കടിമപ്പെട്ട സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ മേഖലയിൽ പോലീസ് രാത്രികാല പെട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പുന്നയൂർക്കുളം ചമ്മന്നൂരിൽ പച്ചക്കറി കടയിൽ ലഹരി മാഫിയ സംഘത്തിന്റെ അക്രമം
