പുന്നയൂർക്കുളം:അധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു.
വടക്കേക്കാട് സ്വദേശി ബീവി കെ ബിന്ദുവാണ് മരിച്ചത്. കല്ലൂർ പള്ളിക്ക് സമീപം ആറ്റുപ്പുറം കീക്കോട്ട് സയ്യിദ് ഹൈദ്രോസ് തങ്ങളുടെ മകളും അക്ഷര കോളേജ് ഹാരിസ് തങ്ങളുടെ സഹോദരിയുമാണ് പരേത. 51 വയസ്സായിരുന്നു. പൊന്നാനി എംഐ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു അധ്യാപികയാണ്. അറക്കൽ അമീന കുട്ടിയാണ് മാതാവ്.ആദിൽ ഏക മകനാണ്. കബറടക്കം ബുധനാഴ്ച്ച കാലത്ത് 9 മണിക്ക് കല്ലൂർ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ നടത്തും.
വടക്കേക്കാട് സ്വദേശിയായ അധ്യാപിക സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു
