പുന്നയൂർ:എൽഡിഎഫ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി നടന്നുവന്നിരുന്ന വികസന മുന്നേറ്റ ജാഥ സമാപിച്ചു.
കഴിഞ്ഞ അഞ്ച് വർഷത്തെ എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതി നടപ്പിലാക്കിയ
സമാനതകളില്ലാത്ത വികസന മുന്നേറ്റങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി നടത്തിയ ജാഥയുടെ സമാപന സമ്മേളനം ഗുരുവായൂർ എം എൽ എ, എൻ.കെ അക്ബർ ഉദ്ഘാടനം ചെയ്തു.ശനിയാഴ്ച രാവിലെ 9.30 ന് അവിയൂർ സെൻ്ററിൽ നിന്ന് ആരംഭിച്ച ജാഥ സിപിഐ ജില്ലാ കൗൺസിൽ അംഗം
മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ജാഥക്യാപ്റ്റൻ ടി.വി സുരേന്ദ്രൻ, മാനേജർ സുഹറ ബക്കർ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ഞായറാഴ്ച വൈകീട്ട് മന്ദലംകുന്ന് എം എച്ച് മദ്രസപരിസരത്ത് സമാപിച്ചു.എൽഡിഎഫ് നേതാക്കളായ കെ.ബി.ഫസലുദ്ദീൻ, ഷംസു അമ്പലത്ത്,എ.കെ.വിജയൻ,എം.പി. ഇബാൽമാസ്റ്റർ,പി.വി.ജാബിർ,
സി.ഷറഫുദ്ദീൻ തുടങ്ങിയവർ നേതൃത്വം നല്കി
പുന്നയൂർ പഞ്ചായത്ത് എൽഡിഎഫ് വികസന മുന്നേറ്റ ജാഥ സമാപിച്ചു
