പെരിയമ്പലത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൊലോറോ ജീപ്പ് ഇടിച്ച് പനന്തറ സ്വദേശി മരിച്ചു

പുന്നയൂർക്കുളം:പെരിയമ്പലത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൊലോറോ ജീപ്പ് ഇടിച്ച് യുവാവ് മരിച്ചു.പാപ്പാളി കിഴക്ക് ഭാഗം പനന്തറ സ്വദേശി കളത്തിങ്ങൽ ബാലൻ മകൻ രാജേഷ് (42) ആണ് മരിച്ചത്.ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പെരിയമ്പലം തങ്ങൾപടിയിൽ വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് വാഹനം ഇടിച്ചത്.വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. പരിക്കുപറ്റിയ രാജേഷിനെ അൽഫോൻസാ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് രാജ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃത്ദേഹം രാജ ആശുപത്രി മോർച്ചറയിൽ.മാതാവ്: സുജാത. വിജിഷ് ,മിനി എന്നിവർ സഹോദരങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *