ഗുരുവായൂർ:ജനാധിപത്യരാജ്യത്ത് വോട്ട് വിനിയോഗം വിശ്വസ്തതയോടെയും, സുതാര്യതയോടെയും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് രാഹുൽ ഗാന്ധി നയിക്കുന്ന” വോട്ടു ചോരി”- കള്ള വോട്ടുകൾ മൂലം ഭരണാധികാരികളെ തെരെഞെടുക്കുന്ന സ്ഥിതി സൃഷ്ടിക്കപ്പെടരുതെന്നും, അത് ജനാധിപത്യ വിരുദ്ധമെന്നും പ്രഖ്യാപിച്ച് ബീഹാറുൾപ്പെടെ രാജ്യം മുഴുവൻ ജനകീയ യാത്ര നടത്തുന്ന, സുഗമമായി തെരെഞ്ഞെടുപ്പ് പട്ടിക തയ്യാറാക്കണമെന്ന സന്ദേശം നൽക്കുന്നതിന് ഐക്യദാർഢ്യവുമായി തെരെഞ്ഞെടുപ്പു് കമ്മീഷന് നൽക്കുന്ന മെമ്മോറാണ്ടത്തിൽ പൊതു സമൂഹത്തിന്റെ ഒപ്പ് ശേഖരണത്തിന് ഗുരുവായൂരിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടക്കംകുറിച്ചു.പടിഞ്ഞാറെ നട സെന്ററിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഒ.കെ.ആർ.മണികണ്ഠന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഒപ്പ് ശേഖരണ സദസ്സ് .കെ.പി.സി.സി സെക്രട്ടറി.സി.സി ശ്രീകുമാർ പ്രഥമ ഒപ്പിട്ട് ഉൽഘാടനം ചെയ്തു. നേതാക്കളായ അരവിന്ദൻ പല്ലത്ത് ആർ.രവികുമാർ , കെ.പി. ഉദയൻ , ശശി വാറണാട്ട്, സി.എസ്.സൂരജ് ,ബാലൻവാറണാട്ട്,ഷൈലജ ദേവൻ, കെ.പി.എ.റഷീദ്, ശശി വല്ലാശ്ശേരി, പ്രിയാ രാജേന്ദ്രൻ ,ശശി പട്ടത്താക്കിൽ . ഏ.കെ.ഷൈമിൽ , വി.എസ്.നവനീത്,എം.ബി.രാജലക്ഷ്മി,പ്രദീഷ് ഓടാട്ട്. ടി.കെ.ഗോപാലകൃഷ്ണൻ, വി.എം. മൊഹമ്മദുണ്ണി, ഹരിവടക്കുട്ട്, പ്രമീള ശിവശങ്കരൻ ,എ എ .സലീൽകുമാർ , കെ.കെ.രഞ്ജിത്ത്, ശിവദാസ് വട്ടേക്കാടത്ത് , ഷൺമുഖൻ തെച്ചിയിൽ , സി. മുരളീധരൻ , സി.ശങ്കരനുണ്ണി, സുഷാ ബാബു എന്നിവർ നേതൃത്വം നൽകി സംബന്ധിച്ചു.
“വോട്ടു ചോരി” രാഹുൽ ഗാന്ധി സമര പോരാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഒപ്പ് ശേഖരണവുമായി -കോൺഗ്രസ്സ്
