സംസ്ഥാന ബജറ്റ്; കുന്നംകുളത്തെ അവഗണിച്ചു – ബി ഡി ജെ എസ്

കുന്നംകുളം: സംസ്ഥാന ബജറ്റിൽ കുന്നംകുളം നിയമസഭ മണ്ഡലത്തെ അവഗണിച്ചതിൽ  ബി ഡി ജെ എസ് കുന്നംകുളം മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.ഭരണം നടത്തുന്ന യുഡിഫ് എം എൽ എ  മാരുടെ മണ്ഡലത്തിൽ വാരിക്കോരി കൊടുക്കുകയും പ്രതിപക്ഷത്തിരിക്കുന്ന മണ്ഡലങ്ങളെ അവഗണിക്കുന്നതും ശരിയല്ല. കുന്നംകുളം എം എൽ എ ഇതിനു വേണ്ടി മുൻകൈ എടുക്കാത്തത് എന്ത് കൊണ്ടാണെന്നു വിശദീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ എ സി സുനിൽകുമാർ,ആദ്യക്ഷത വഹിച്ചു. ബിഡിജെഎസ് ജില്ലാ പ്രസിഡന്റ്‌ കെ ആർ രജിൽ ഉദ്ഘാടനം ചെയ്തു. ശശികുമാർ മങ്ങാടൻ, സി.ബി ശ്രീഹരി,ധർമ്മപാലൻ ചേലക്കര, പ്രഭാകരൻ മാഞ്ചാടി,ബാബു വടക്കാഞ്ചേരി, ദിനേശൻ പെരുമ്പിലാവ്, കൃഷ്ണദാസ് എരുമപ്പെട്ടി, ശോഭന കുന്നത് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *