ചാവക്കാട്:തൃശ്ശൂർ ജില്ല ഇവൻ്റ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) ൻ്റെ 5-ാം വാർഷിക സ്ഥാപക ദിനം സമുചിതമായി ആചരിച്ചു. ചാവക്കാട് മുതുവട്ടൂരിൽ വെച്ച് നടന്ന ജില്ലാതല ഉദ്ഘാടനം യൂണിയൻ ജില്ലാ പ്രസിഡൻ്റ് പി ജി സുബിദാസ് നിർവഹിച്ചു. ജില്ല വൈസ് പ്രസിഡൻ്റ് കെ.സി സുനിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഏരിയ പ്രസിഡൻ്റ് പി എം യഹിയ , ഏരിയ ട്രഷറർ മീനാ ബാബു, സി ഐ ടിയു ചാവക്കാട് ഏരിയ വൈസ് പ്രസിഡൻ്റ് ടി എസ് ദാസൻ, പ്രീജ ദേവദാസ് എന്നിവർ സംസാരിച്ചു
ഇവൻ്റ് വർക്കേഴ്സ് യൂണിയൻ സ്ഥാപക ദിനം ആചരിച്ചു
