സ്വിമ്മിങ്ങ് പൂളിൽ കളിക്കുന്നതിനിടെ പഴഞ്ഞി സ്വദേശിനിയായ 5 വയസുകാരിക്ക് ദാരുണാന്ത്യം

കുന്നംകുളം:സ്വിമ്മിങ്ങ് പൂളിൽ കളിക്കുന്നതിനിടെ പഴഞ്ഞി വെസ്റ്റ് മങ്ങാട് സ്വദേശിനിയായ അഞ്ചുവയസുകാരി മുങ്ങിമരിച്ചു. കുന്നംകുളം ഡിസൈപ്പിൾസ് ടാബർനാക്കിൾ ചർച്ച് സഭാംഗമായ പഴഞ്ഞി വെസ്റ്റ് മങ്ങാട് അയ്യംകുളങ്ങര വീട്ടിൽ ഷെബിൻ ലിജി ദമ്പതികളുടെ മകൾ ജനിഫർ (അഞ്ച്) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകീട്ട് 6.30 തോടെ ആലുവയിൽ വെച്ചായിരുന്നു ദാരുണാന്ത്യം സംഭവിച്ചത് .താല്കാലികമായി താമസിച്ചിരുന്ന ആലുവയിലെ ഫ്ലാറ്റിലെ സ്വിമ്മിങ് പൂളിൽ മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.സംഭവമറിഞ്ഞ് ഓടിക്കുടിയവർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃത്ദേഹം ആലുവ രാജഗിരി ആശുപത്രി മോർച്ചറിയിലുള്ള മൃത് ദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം  പഴഞ്ഞി വെസ്റ്റ് മങ്ങാടുള്ള വീട്ടിൽഎത്തിച്ചതിനു ശേഷം മെയ് 1 ന് രാവിലെ 10 ന് കുന്നംകുളം വി.നാഗൽ സെമിത്തേരിയിൽ സംസ്കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *