പെരുമ്പിലാവ് ചന്തയിൽ പോത്തിന്റെ ആക്രമണം; നാലുപേർക്ക് പരുക്ക്

കുന്നംകുളം:പെരുമ്പിലാവ് ചന്തയിൽ പോത്തിന്റെ ആക്രമണത്തിൽ നാലുപേർക്ക് പരുക്കേറ്റു.പോത്തിനെ വിൽപ്പനക്കും വാങ്ങാനുമായി എത്തിയവർക്കാണ് പരുക്കേറ്റത്.പത്തിരിപ്പാല സ്വദേശി നാസറിന്റെ പോത്താണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. ആക്രമണത്തിൽ പരുക്കേറ്റവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാട്ടകാമ്പാൽ സ്വദേശി ഷെഫ്ജീർ പോപ്പു,കീക്കര സ്വദേശി റഷീദ് തുടങ്ങിയവർ ചേർന്നാണ് ഏറെനേരത്തെ പരിശ്രമത്തിനോടുവിൽ പോത്തിനെ പിടിച്ചുകെട്ടിയത്.ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പോത്തിനെ കെട്ടിയ കയറുപിടിച്ച് വലിച്ചതോടെ പ്രകോപിതനായ പോത്ത് സംഭവസ്ഥലത്തുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *