അഞ്ഞൂർ: പ്രസിദ്ധമായ അഞ്ഞൂർ പാർക്കാടി ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവത്തിന് കൊടിയേറി.രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം
ക്ഷേത്രം ഊരാളൻ തോട്ടപ്പായ മന ശങ്കരൻ നമ്പൂതിരി, ക്ഷേത്രം കോമരം രാജേഷ് കുട്ടൻഞ്ചേരി എന്നിവരുടെ കാർമ്മീകത്വത്തിലാണ് കൊടിയേറ്റം നടത്തിയത്. തുടർന്ന് ഗ്രാമീണ സത്രീകളുടെ കലംകരിക്കൽ ചടങ്ങ് നടന്നു.
ഞായറാഴ്ചയാണ് പൂരം.രാവിലെ വിശേഷൽ പൂജകൾ, കലം കരിക്കൽ ചടങ്ങ്, ഉച്ചതിരിഞ്ഞ് 3 ന് വെള്ളിത്തിരുത്തി ഉണ്ണി നായരുടെ പ്രമാണത്തിൽ
നടക്കുന്ന ദേവസ്വം പൂരം എഴുന്നള്ളിപ്പിന് പൂതൃക്കോവിൽ പാർത്ഥസാരഥി ദേവിയുടെ തിടമ്പേറ്റും. 3.30 മുതൽ അഞ്ഞൂർ, കമ്പനിപ്പടി, ചിറ്റഞ്ഞൂർ, തെക്കേപ്പുറം, ചെറുവത്താനി, അഞ്ഞൂർകുന്ന്, തൊഴിയൂർ, നമ്പീശൻപടി തുടങ്ങിയ ദേശങ്ങളിലെ പ്രാദേശിക പൂരങ്ങൾ പാർക്കാടി പാടത്ത് അണിനിരക്കും. 5.45 ന് നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പിന് പാമ്പാടി രാജൻ, പുതുപ്പള്ളി കേശവൻ, തിരുവമ്പാടി ചന്ദ്രശേഖരൻ, ചെർപ്പുളശ്ശേരി അനന്ത പത്മനാഭൻ,പുതുപ്പള്ളി സാധു, ഊക്കൻസ് കുഞ്ചു തുടങ്ങി അമ്പതിൽപരം ആനകൾ അണിനിരക്കും. വൈകീട്ട് 6.45 ന് പകൽ പൂരം സമാപനം. തുടർന്ന് വടക്കൻ വാതിക്കൽ നാടൻ കലാരൂപങ്ങളുടെ വരവ്.രാത്രി 9 ന് അഞ്ഞൂർകുന്ന് യുവജന ബാലസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ പാറമേക്കാവ് അഭിഷേക് നയിക്കുന്ന നടപ്പുര മേളം. തിങ്കളാഴ്ച പുലർച്ചെ 2.30 ന് ദേവസ്വം പൂരം എഴുന്നള്ളിപ്പ്.ശേഷം ദേശപൂരങ്ങളുടെ വരവോടെ കൂട്ടിയെഴുന്നള്ളിപ്പ്. ശേഷം പ്രധാന ചടങ്ങായ പൊങ്ങലടിയോടുകൂടി പൂരത്തിന് സമാപനം കുറിക്കും
അഞ്ഞൂർ പാർക്കാടി പൂരം കൊടിയേറി
