നായരങ്ങാടിയിൽ ഓട്ടോ ഡ്രൈവറെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വടക്കേക്കാട്:നായരങ്ങാടിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.വൈലത്തൂർ പതേരി കോളനി സ്വദേശി കാട്ടിശ്ശേരി സുരേഷ് ( 54) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നായരങ്ങാടി സെൻ്ററിൽ ദയ ഓട്ടോറിക്ഷ ഡ്രൈവറാണ് സുരേഷ്. രാത്രി 9 30 ഓടെ വീടിനകത്തെ മുറിയിൽ കയറി വാതിലടക്കുകയും കുറേനേരം കഴിഞ്ഞ് പുറത്ത് വരാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ്  ഫാനിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻ തന്നെ  കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇന്നലെ വൈകീട്ട് നാലാംകല്ല് സെൻ്ററിൻ വെച്ച് സുരേഷിൻ്റെ ഓട്ടോറിക്ഷ ഇന്നോവ കാറുമായി കുട്ടിയിടിച്ചിരുന്നു.സംഭവത്തിൽ വടക്കേക്കാട് പോലിസ് അന്വേഷണത്തിൻ്റെ ഭാഗമായി സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും തുടർന്ന്  വീട്ടുകാരോടൊപ്പം പറഞ്ഞയക്കുകയും ചെയ്തിരുന്നുവെന്ന് പറയുന്നു.
വീട്ടിലെത്തിയ സുരേഷ് വീട്ടുകരുമായി സംസാരിച്ചിരിക്കുന്നതിനിടയിലാണ് മുറിയിൽ കയറി വാതിലടച്ചത്.
ഭാര്യ: കനക,മക്കൾ :
സുബീഷ് ലാൽ
സുഷിത് ലാൽ
സുകന്യ.മരുമകൻ:രതിഷ്

Leave a Reply

Your email address will not be published. Required fields are marked *