തങ്ങൾപ്പടിയിലെ അനധികൃത കള്ള് ഷാപ്പിനെതിരെ ജനരോഷം ഉയരുന്നു

പുന്നയൂർക്കുളം:പുന്നയൂർക്കുളം പഞ്ചായത്തിലെ തീരമേഖലയായ അണ്ടത്തോട് തങ്ങൾപ്പടി മുന്നൂറ്റിപ്പത്ത് ബീച്ചിൽ വീട് കേന്ദ്രീകരിച്ച്  നടത്തുന്ന അനധികൃത കള്ള് ഷാപ്പിനെതിരെ ജനങ്ങൾ രംഗത്ത്.നാടിന് ഏറെ വിപത്തായ കള്ള് ഷാപ്പ് ആരും അറിയാതെ പ്രവർത്തനം തുടങ്ങിയതാണ് ജനങ്ങളെ ഏറെ ആശങ്കയിലാക്കിയിരിക്കുന്നത്. ബീച്ചിന് സമീപത്ത് സ്വകാര്യ ടീമിൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് അനധികൃതമായി യാതൊരു വിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്നാണ് ആക്ഷേപം. പാവപ്പെട്ടവരായ തീരത്തെ മൽസ്യതൊഴിലാളികൾ തിങ്ങി താമസ്സിക്കുന്നിടത്താണ് അനധികൃത കള്ള് ഷാപ്പ് തുറന്നിരിക്കുന്നത്. വരും ദിവസങ്ങളിൽ ഈ അനധികൃത കള്ള് ഷാപ്പിനെതിരെ ജനങ്ങൾ രംഗത്ത് വരാനിരിക്കുകയാണ്. ഇങ്ങനെ ഒരു കള്ള് ഷാപ്പ് സംബന്ധമായ വിവരങ്ങളൊന്നും പഞ്ചായത്ത് അറിഞ്ഞിട്ടില്ലന്നും ഇതിന് എക്സ്സൈസ് വകുപ്പിൽ നിന്നാണ് ലൈസൻസ് ലഭിക്കേണ്ടതെന്നും പഞ്ചായത്തിന് യാതൊരും ബന്ധവും ഇല്ലന്നും പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *