കേരകർഷകർക്ക് ആശ്വാസമായി ഗുരുവായൂരിൽ കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ:കേരളസർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതി ഗുരുവായൂർ നഗരസഭയിൽ പൂക്കോട് കൃഷിഭവനിൽ ആരംഭിച്ചു,,
കാർഷിക മേഖലയ്ക്ക്, പ്രത്യേകിച്ച് നാളികേര ഉൽപ്പാദനത്തിന് പുത്തൻ ഉണർവ്വ് നൽകുന്ന കേരഗ്രാമം പദ്ധതി എൻ.കെ അക്‌ബർ എംഎൽഎ ഓണ സമ്മാനമായി നാടിനു സമർപ്പിച്ചു.
കർഷകർക്ക്‌ തെങ്ങ് കയറ്റം യന്ത്രം വേദിയിൽ വെച്ച് എംഎൽഎ വിതരണം ചെയ്തു.നഗരസഭ ചെയർപേഴ്സൺ എം . കൃഷ്ണദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി ചെയർ പേഴ്സൺ അനീഷ്‌മഷനോജ് സ്വാഗതം പറഞ്ഞു.നാളികേര കൃഷിയുടെ പ്രാധാന്യവും ഉത്‌പാദനക്ഷമതയും വർധിപ്പിച്ച് കേരകർഷകരുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കിവരുന്ന പദ്ധതിയാണ് കേരഗ്രാമം. നാളികേര കൃഷി വ്യാപിപ്പിക്കുക, നിലവിലുള്ള തെങ്ങുകളെ സംരക്ഷിക്കുക, തേങ്ങയിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിച്ച് വിപണനം നടത്തി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.കൃഷി അഡീഷണൽ ഡയറക്ടർ സബീന പരീത് പദ്ധതി വിശദീകരിച്ചു ,സ്ഥിരം സമിതി അധ്യക്ഷന്മാരായ എ എം ഷഫീർ,ഷൈലജസുതൻ എ സായിനാഥൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു,കേരഗ്രാമം ഫെഡറേഷൻ ഭാരവാഹികൾ സജീറോയ്, നിമൽ മാഷ് എന്നിവർ ആശംസകൾ അറിയിച്ചു.
പൂക്കോട് കൃഷിഓഫീസർ റിജിത്ത് .പി നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *