പുന്നയൂർക്കുളം: മകളെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്‌ത പിതാവിനെ ആക്രമിച്ചു പരുക്കേൽപിച്ച കേസിൽ മരുമകൻ അറസ്‌റ്റിൽ. പുന്നയൂർ കുഴിങ്ങര പൊന്തയിൽ സുബിൻ (33) നെ യാണ് വടക്കേകാട് എസ്‌എച്ച്‌ഒ എം.കെ.രമേഷിന്റെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു. വെട്ടിപ്പുഴ അപ്പാൻതറയിൽ ബാബു (52) നാണ് പരുക്കേറ്റത്. 23 ന് രാത്രി 7 ന് ഈച്ചിത്തറ ഷാപ്പ് റോഡിലാണ് സംഭവം. ബാബുവിൻ്റെ മകളെ സുബിൻ നിരന്തരം ശാരീരികമായി ഉപദ്രവിച്ചിരുന്നുവത്രെ. ഇക്കാര്യം ബാബു ചോദ്യം ചെയ്‌തിരുന്നു. സംഭവ ദിവസം ഓട്ടോറിക്ഷയിൽ വരികയായിരുന്ന ബാബുവിനെ വണ്ടിയിൽ നിന്നു റോഡിലേക്ക് വലിച്ചിറക്കി കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു.
മകളെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്‌ത പിതാവിനെ ആക്രമിച്ചു പരുക്കേൽപിച്ച കേസിൽ മരുമകൻ അറസ്‌റ്റിൽ
