ഗുരുവായൂരിൽ കലശച്ചടങ്ങുകൾ അവസാന ഘട്ടത്തിലേക്ക്: നാളെ തത്ത്വ കലശം

ഗുരുവായൂർ: ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കലശ ചടങ്ങുകൾ അന്തിമഘട്ടത്തിലേക്ക് കടന്നു. നാളെ ( വ്യാഴാഴ്ച) കലശം ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്. വിശിഷ്ടമായ തത്ത്വ കലശം നാളെയാണ്. കൂത്തമ്പലത്തിൽ കലശത്തിനുള്ള സ്വർണ്ണ, വെള്ളി ക്കുടങ്ങൾ സജ്ജമാക്കി.കലശം എട്ടാം ദിവസമായ ഫെബ്രുവരി 27 വെള്ളിയാഴ്ചയാണ് ശ്രീഗുരുവായൂരപ്പന് അതിവിശിഷ്ടമായ സഹസ്രകലശാഭിഷേകം .നാളെയും മറ്റന്നാളുംപുലർച്ചെ മുതൽ നാലമ്പലത്തിൽ ദർശന നിയന്ത്രണമാണ്.

Leave a Reply

Your email address will not be published. Required fields are marked *