വടക്കേക്കാട് വാതക ശ്മശാനം അടിയന്തിരമായി നിർമ്മിക്കണം; ഭീമഹർജിയുമായി ജനകീയ സമിതി

വടക്കേക്കാട്: ഗ്രാമപഞ്ചായത്ത് വാതക ശ്മശാനം അടിയന്തിരമായി പണി പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്ന് ജനകീയ സമിതി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.ജൂൺ 30 നുള്ളിൽ ശ്മശാനം പണിയുമെന്നാണ് പഞ്ചായത്ത് അധികൃതർ അവകാശപ്പെടുന്നത്.എന്നാൽ ലക്ഷങ്ങൾ ചെലവഴിച്ചിട്ടു പകുതി പണി പോലും പൂർത്തീകരിക്കാത്ത,
മഴ പെയ്തതോടെ വെള്ളം കെട്ടി നിൽക്കുന്ന സ്ഥലത്ത്
എങ്ങിനെയാണ് 20 ദിവസം കൊണ്ട് പണി പൂർത്തീകരിക്കുയെന്ന് പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കണമെന്ന് ജനകീയ സമിതി ഭാരവാഹികൾ ആവിശ്യപ്പെട്ടു. കണ്ണിൽ പൊടിയിടുന്ന പ്രഖ്യാപനങ്ങളല്ല വേണ്ടത്,എത്രയും വേഗം ശ്മശാനം കുറ്റമറ്റ രീതിയിൽ നിർമ്മിക്കുകയാണ് വേണ്ടത്. ഈ ആവിശ്യം ഉന്നയിച്ച് ജനകീയ സമിതി ബുധനാഴ്ച രാവിലെ 10.30 ന് പഞ്ചായത്ത് സെക്രട്ടറിക്കും തുടർന്ന് ജില്ല കളക്ടർ,മന്ത്രി എന്നിവർക്ക് ആയിരത്തോളം പേർ ഒപ്പിട്ട ഭീമഹർജി നല്കുമെന്ന് ജനകീയ സമിതി കൺവീനർ മാധവൻ പൂങ്ങാട്ട്,ജോയിൻ കൺവീനർ മനോജ് വെള്ളക്കട, കോഡിനേറ്റർമാരായ കെ.പി അഖിൽ,കെ.ആർ വിനു,ഇ.എസ് സുബിൻ,സംഗീത മനോജ് എന്നിവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *