അഞ്ഞൂർ:പവർ ഫ്രണ്ട്സ് അഞ്ഞൂർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും ഡോണേഴ്സ് ഹബ്ബ് കേരള ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി ഐഎംഎ തൃശൂർ രക്തബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി.
പി എഫ് എ ക്ലബ് പ്രസിഡൻ്റ് ശ്രീരാഗ് അധ്യക്ഷത വഹിച്ചു. വടക്കേകാട് പഞ്ചായത്ത് വാർഡ് അംഗം മിൽന സിന്റോ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഐ എം എ മെഡിക്കൽ ഓഫീസർ ഡോ. എസ് എം ബാലഗോപാലൻ മുഖ്യപ്രഭാഷണം നടത്തി .ഡി എച്ച് കെ സ്റ്റേറ്റ് പ്രസിഡൻ്റ് സജീഷ് റ്റി എസ്,സരസ്വതി കലാ കേന്ദ്രം ഡയറക്ടർ മാധവൻ പൂങ്ങാട്ട് എന്നിവർ ആശംസകൾ അറിയിച്ചു. ഡെൽജോ നീലങ്കാവിൽ സ്വാഗതവും ഫാബിയാൻ നന്ദിയും പറഞ്ഞു. ഡി എച്ച് കെ ജില്ലാ കമ്മിറ്റി അംഗങ്ങളായ നിജു, കുമാരൻ, ഇർഷാദ് മുഹമ്മദ്,പി എഫ് എ ക്ലബ്ബ് അംഗങ്ങളും നേതൃത്വം നൽകി. 70 പേർ പങ്കെടുത്ത ക്യാമ്പിൽ 54 പേരുടെ രക്തം ശേഖരിച്ചു
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
