“ഓപ്പറേഷൻ തൂഫാൻ – ദ നാര്‍ക്കോ ഹണ്ട്”മൂന്ന് പേർ ചാവക്കാട് പോലീസിൻ്റെ പിടിയിൽ

ചാവക്കാട്:സംസ്ഥാന സര്‍ക്കാരിന്റെ ലഹരിക്കെതിരായുള്ള പോരാട്ടമായ “ഓപ്പറേഷൻ തൂഫാൻ – ദ നാര്‍ക്കോ ഹണ്ട് ” ന്റെ ഭാഗമായി ചാവക്കാട് പോലീസ് നടത്തിയ സ്പെഷൽ ഡ്രൈവിൽ വിവിധ ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ എംഡിഎംഎ,ഗഞ്ചാവ് തുടങ്ങിയ മാരകലഹരി വസ്തുക്കൾ പിടിച്ചെടുത്ത് മൂന്നോളം കേസ്സുകൾ രജിസ്റ്റര്‍ ചെയ്യുകയും  ഒരു പ്രതിയെ റിമാന്റ് ചെയ്യുകയും ചെയ്തു. ലഹരിമരുന്നിന്റെ ഉറവിടങ്ങൾ കണ്ടെത്തുന്നതിനായി പിടിക്കപ്പെട്ട പ്രതികളെ കേന്ദ്രീകരിച്ച് ഊർജ്ജിതമായ അന്വേഷണം നടന്നുവരികയാണ്. ലഹരി ശൃംഖലയുടെ വേരറുക്കാൻ വരും ദിവസങ്ങളിലും തൃശ്ശൂർ സിറ്റി പരിധിയിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി നകുൽ രാജേന്ദ്ര ദേശ് മുഖ് ഐ.പി.എസ് അറിയിച്ചു. ഗുരുവായൂർ എ സി പി സുരേഷ്.വി.യുടെ നിര്‍ദ്ദേശാനുസരണം ചാവക്കാട് ഇൻസ്പെക്ടര്‍ രാജീവ്.എൻ.എസ്, സബ്ബ് ഇൻസ്പെക്ടര്‍മാരായ ആഷിഫ്.എ.പി., അബ്ദുൾ ബാസിത്, സീനിയര്‍ സിവിൽ പോലീസ് ഓഫീസര്‍ അനീഷ്.വി.നാഥ്, സിവിൽ പോലീസ് ഓഫീസര്‍മാരായ വിബിൻ.പി.കെ, അരുണ്‍.ടി, അജിത്ത്പി.ആര്‍, വിഷ്ണു.എസ്, രജിത്ത്.ആര്‍, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *