വടക്കാഞ്ചേരി:പൈതൃകത്തനിമയും കല-സാംസ്കാരിക മഹിമയും സമന്വയിക്കുന്ന ഉത്രാളിക്കാവ് പൂരം ഉത്സവ പ്രേമികൾക്ക് വർണ്ണക്കാഴ്ചയൊരുക്കി. എങ്കക്കാട്,കുമരനെല്ലൂർ, വടക്കാഞ്ചേരി ദേശങ്ങൾ ഒരുക്കിയ ഉത്സവക്കാഴ്ചകളും നില പന്തലുകളും ആസ്വദിക്കാൻ പതിനായിരങ്ങൾ ഒഴുകിയെത്തി.ഒരാഴ്‌ച മുമ്പുതന്നെ അതത് തട്ടകദേശങ്ങളിൽ ഉത്സവപ്രേമികളുടെ മനംകവരുന്ന കലാരാവുകൾ തുടങ്ങിയിരുന്നു. ദൂരെദിക്കുകളിൽനിന്ന് ബന്ധുമിത്രാദികൾ ഉൾപ്പെടെയുള്ളവർ പൂരം കാണാൻ നാട്ടിലെത്തി.പഞ്ചവാദ്യമേള പെരുക്കങ്ങളും മാനത്ത് ഇന്ദ്രജാലം തീർക്കുന്ന വെടിക്കെട്ടും ആസ്വദിക്കാൻ ഉത്രാളിക്കാവ് പാടത്തേക്ക് പൂരപ്രേമികളുടെ പ്രവാഹമായിരുന്നു. ദേശങ്ങൾ ഒരുക്കിയ ആനച്ചമയപ്രദർശനം കാണാനും പൂരാസ്വാദകർ ഒഴുകിയെത്തി. വടക്കാഞ്ചേരി വിഭാഗം പ്രദർശനം ശിവക്ഷേത്രപരിസരത്തും എങ്കക്കാടിന്റേത് ഉത്രാളിക്കാവ് ക്ഷേത്രപരിസരത്തും കുമരനെല്ലൂർ വിഭാഗം പൂരനിലാവ് അരങ്ങേറിയ മൈതാനത്തുമാണ് പ്രദർശനം ഒരുക്കിയത്.
ഉത്സവ പ്രേമികൾക്ക് വർണ്ണക്കാഴ്ചയൊരുക്കിഉത്രാളിക്കാവ് പൂരം
