കുന്നംകുളത്ത് പള്ളി പെരുന്നാളിനിടെ കൗൺസിലർക്ക് പോലീസ് മർദ്ദനം

കുന്നംകുളം:മെയിൻ റോഡ് പള്ളിപ്പെരുന്നാളിനിടെ കൗൺസിലറെ പോലീസ് മർദ്ദിച്ചതായി പരാതി. കുന്നംകുളം നഗരസഭ 22-ാം വാർഡ്   കുറുക്കൻപാറയിലെ സിപിഎം കൗൺസിലർ എ.എസ് സനലിനാണ് മർദ്ദനമേറ്റത്. മർദ്ദനത്തിൽ പരിക്കേറ്റ സനൽ ആശുപത്രിയിൽ ചികിത്സ തേടി.ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കുന്നംകുളം ഗുരുവായൂർ റോഡിലെ മെയിൻ റോഡ് പള്ളിപ്പെരുന്നാളിന്റെ ഭാഗമായി വിവിധ കമ്മിറ്റികളുടെ പെരുന്നാൾ ആഘോഷങ്ങൾ പള്ളിയിലേക്ക് കയറുന്നതിനിടെ പോലീസ് ആഘോഷ കമ്മിറ്റിക്കാരെ തള്ളിയെന്ന് പറയുന്നു. ഇത് സംബന്ധിച്ച് മറ്റൊരു പോലീസുകാരനോട് സംസാരിച്ചുകൊണ്ടിരിക്കെ മൂന്നുപേർ അടങ്ങുന്ന സംഘമായെത്തിയ പോലീസുകാർ തന്നെ ലാത്തി ഉപയോഗിച്ച് അടിക്കുകയും ചവിട്ടുകയും ചെയ്തതായി സനൽ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *