തൊഴിയൂർ :മലബാർ സ്വതന്ത്ര്യ സുറിയാനിസഭ മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് സ്വീകരണം നൽകി.കാട്ടുമങ്ങാട്ട് പരിശുദ്ധ അബ്രഹാം കൂറിലോസ് ബാവയുടെ 223 ഓർമ്മപെരുന്നാളിന്റെ ഭാഗമായാണ് ശ്രേഷ്‌ഠ ബാവക്ക് സ്വീകരണം ഒരുക്കിയത്.ബുധനാഴ്ച വൈകീട്ട് സഭാ ആസ്ഥാനത്ത് എത്തിയ ശ്രേഷ്ഠ ബാവായെ സഭാ പരമാധ്യക്ഷൻ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്താ, സഭ വൈദിക ശ്രേഷ്ഠർ, സഭാ ഭാരവാഹികൾ എന്നിവർ ചേർന്ന് പൂച്ചെണ്ട് നൽകി സ്വീകരിച്ചു.ദൈവാലയത്തിലേക്ക് പ്രവേശിച്ച ശ്രേഷ്ഠ ബാവക്ക് കത്തിച്ച മെഴുകുതിരി നൽകി വിശുദ്ധ മദ്ബഹായിലും പരിശുദ്ധനായ മോർ കൂറിലോസ് ബാവയുടെ കബറിങ്കൽ ധൂപ പ്രാർത്ഥനയും നടത്തി.തുടർന്നു നടന്ന സ്വീകരണ യോഗത്തിൽ സിറിൾ മോർ ബസ്സേലിയോസ് മെത്രാപ്പോലീത്ത അധ്യഷനായി.യാക്കോബായ സഭയുടെ തൃശൂർ ഭദ്രാസനാധിപൻ കുരിയാക്കോസ് മാർ ക്ലീമീസ് മെത്രാപ്പോലീത്ത, ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ മാത്യൂസ് മാർ സിൽവാനസ് എപ്പിസ്കോപ്പ എന്നിവർ ആശംസകൾ അർപ്പിച്ചു. പരിശുദ്ധ സഭയുടെ സ്നേഹ സമ്മാനമായി മെത്രാപ്പോലീത്താ ഉപഹാരവും , സ്ലീബാ യും നൽകി.ഭദ്രാസന ഇടവകയുടേയും ,
വിവിധ ഭക്ത സംഘടനകളും ബാവയ്ക്ക് ഉപഹാരങ്ങൾ നൽകി.സഭാ കൗൺസിൽ വൈസ് പ്രസിഡൻ്റ് ഫാ. വർഗ്ഗീസ് വാഴപ്പുളി രചിച്ച സഭാ ചരിത്രത്തിൻ്റെ ഇംഗ്ലീഷ് പതിപ്പ് പുസ്തകം ശ്രേഷ്ഠ ബാവ പ്രകാശനം ചെയ്തു സഭാപരമാദ്ധ്യക്ഷൻ സിറിൾ മാർ ബസേലിയോസ് ആദ്യ പ്രതി ഏറ്റുവാങ്ങി.ശ്രേഷ്ഠ ബാവ സ്വീകരണത്തിന് നന്ദി പറഞ്ഞ് മറുപടി പ്രസംഗം നടത്തി. വിവിധ സഭകളുമായി ആഗോള തലത്തിൽ ചർച്ചകൾ നടന്നു.മർത്തോമ്മ സഭയും – തൊഴിയൂർ സഭയും
പരിശുദ്ധ പാത്രീയർക്കീസ് ബാവ കൂദാശ ചെയ്ത മൂറോൻ ഉപയോഗിക്കുന്നു എനത് അനുഗ്രഹവും ചരിത്രസത്യവുമാണ് ബാവ ഓർമ്മപ്പെടുത്തി.സഭയിലെ വൈദീകർ, ശെമാശ്ശന്മാർ , സഭാ കൗൺസിൽ അംഗങ്ങൾ, വിവിധ ഇടവകകളിലെ കമ്മിറ്റി ഭാരവാഹികൾ, സഭയുടെ ഭക്ത സംഘടനാ ഭാരവാഹികൾ, യാക്കോബായ സഭ വൈദീകർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ , ജാതി – മത ഭേദമെന്യ നിരവധി വിശ്വാസികൾ പരിപാടിയിൽ പങ്കെടുത്തു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ സമാപന ആശീർവാദവും നടത്തി.പരിപാടികൾക്ക് സഭാ വൈദിക ട്രസ്റ്റി ഫാ. തോമസ് കുരിയൻ, സഭാ കൗൺസിൽ വൈസ് പ്രസിഡണ്ട് ഫാ. വർഗ്ഗീസ് വാഴപ്പിള്ളി,സഭാ സെക്രട്ടറി ബിനോയ് പി മാത്യു, അൽമായ ട്രസ്റ്റി ഗീവർ മാണി, ഭദ്രാസന ഇടവക സെക്രട്ടറി ബാബു സി. വി എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നൽകി.
മലബാർ സ്വതന്ത്ര്യ സുറിയാനിസഭ മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് സ്വീകരണം നൽകി
