കിണറ്റിൽ വീണ നാലര വയസ്സുകാരനെ രക്ഷിച്ച63കാരിക്ക് നാടിൻ്റെ ആദരം

വടക്കേക്കാട് : കിണറ്റിൽ വീണ് മുങ്ങിതാഴ്ന്ന നാലര വയസ്സുകാരനെ രക്ഷിച്ച
63കാരിക്ക് നാടിൻ്റെ ആദരം. വടക്കേക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് എൻ എം കെ നമ്പീൽ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യഷൻ കെ.വി റഷീദ്, ശ്രീധരൻ മാക്കാലിക്കൽ എന്നിവർ ചേർന്നാണ് തെക്കേപ്പാട്ടയിൽ മുഹമ്മദ് ഹാജി ഭാര്യ സുഹറയെവീട്ടിലെത്തി ആദരിച്ചത്.ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. സിപിഎം എൽ സി അംഗം ഷംസു കല്ലൂരിന്റെ മകൻ 7 വയസ്സുകാരനായ ബാരിഷും പിതൃ സഹോദരന്റെ പുത്രി 7 വയസ്സുകാരിയായ ഫിൻസ ബിൻത് ഫിറോസും ഇവരുടെ പിതാവിന്റെ സഹോദരന്റെ മകളുടെ മകൻ മുഹമ്മദ് ഐസും കൂടി കളിക്കുന്നതിനിടെയാണ് അറിയാതെ കാൽ വഴുതി താഴ്ചയുള്ള കിണറ്റിലോട്ട് മുഹമ്മദ് ഐസ് വീണത്. ഷംസുവിന്റെ സഹോദരൻ തെക്കേപ്പാട്ടയിൽ മുഹമ്മദ് ഹാജിയുടെ വീടിനോട് ചേർന്ന് നിർമിച്ച കിണറിന് സമീപത്തെ മോട്ടോർ ഷെഡ്ഢിൻ മുകളിൽ വീണ നെല്ലിക്ക പെറുക്കാൻ ശ്രമിക്കുന്നതിനിടെയാണ് നാലര വയസ്സുകാരനായ മുഹമ്മദ് ഐസ് 18 റിംഗ് താഴ്ച്ചയുള്ള കിണറിലേക്ക് വീണത്. ഉടനെ ബാരിഷ് സ്ഥലം ഉടമയുടെ ഭാര്യയും മൂത്തുമ്മയുമായ 63 കാരി സുഹറയെ വിവരം അറിയിക്കുകയായിരുന്നു. അടുക്കളയിൽ ജോലി ചെയ്യുന്നതിനിടെ കിണറിന് അരികിലേക്ക് ഓടിയെത്തിയ സുഹറ മറുത്ത് ഒന്നും ആലോചിക്കാതെ കിണറിൽ ഇട്ടിരുന്ന പമ്പ് സെറ്റിൻ്റെ ഫുട്ട് വാൾവ് പിടിപ്പിച്ച കയറിൽ തൂങ്ങി കിണറ്റിലേക്ക് എടുത്ത് ചാടുകയായിരുന്നു. തുടർന്ന് മുങ്ങി താഴുകയായിരുന്ന കുട്ടിയെ എടുത്ത് ഇരുവരും കയറിൽ തൂങ്ങി നിന്നു. ബാരിഷ് ഓടി വന്ന് പറഞ്ഞതനുസരിച് കാറിൽ പുറത്ത് പോവാൻ നിന്നിരുന്ന തൊട്ടടുത്ത വീട്ടിലെ ഇവരുടെ ബന്ധു കൂടിയായ അഷ്‌ക്കറിനെ തടഞ്ഞു നിറുത്തി വിവരം അറീക്കുകയും അഷ്‌ക്കറും മറ്റുള്ളവരും ചേർന്നാണ് ഇരുവരേയും കിണറ്റിന് മുകളിലേക്ക് കയറ്റിയത്. വീഴ്ചയിൽ കുട്ടിക്ക് ഇടത്തെ ചെവിക്ക് നിസാര പരിക്കേറ്റ തൊഴിച്ചാൽ മറ്റു ഗുരുതരമായി ഒന്നും സംഭവിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *