കാട്ടുപന്നി ബൈക്കിന് കുറുകെചാടി ഗൃഹനാഥന് പരുക്ക്

പുന്നയൂർക്കുളം:കാട്ടുപന്നി ബൈക്കിന് കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് ഗൃഹനാഥന് പരുക്ക്. ചെറായി മനിയിൽ മോഹനൻ (64)നാണ് പരിക്ക് പറ്റിയത്.പുഴിക്കള പച്ചക്കറി കടയിലെ തൊഴിലാളിയാണ് മോഹനൻ.
വെള്ളിയാഴ്ച്ച രാത്രി ഒൻപത് മാണിയോടെ കടയിൽ നിന്ന് വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. കട അടച്ച് മകനോടൊപ്പം ബൈക്കിൽ വരികയായിരുന്ന ഇവരുടെ ബൈക്കിന് കുറുകെ ചെറായി ഗവ. യു പി സ്കൂളിന് സമീപത്തു വച്ചാണ് കാട്ടുപന്നി ചാടിയത്. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് മോഹനൻ്റെ തലക്കും കാലിനും പരിക്ക് പറ്റി. ഇയാൾ കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്ത് ഇത്തരത്തിൽ കാട്ടുപന്നികൾ സുലഭമായി വിഹരിക്കുന്നുണ്ട്. കൂട്ടമായി സഞ്ചരിക്കുന്ന കാട്ടുപന്നികൾ മൂലം രാത്രി യാത്രക്കാർക്ക് പുറത്തിറങ്ങുവാൻ കഴിയാത്ത അവസ്ഥയാണ്

Leave a Reply

Your email address will not be published. Required fields are marked *