ഗുരുവായൂർ:എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ
നേതൃസംഗമത്തോടനുബന്ധിച്ച് നടത്തി വരുന്ന മേഖല സമ്മേളനങ്ങളുടെ ഭാഗമായി പടിഞ്ഞാറൻ മേഖല നേതൃസംഗമം നടത്തി.മണത്തല മണപ്പുറം സുനിലിൻ്റെ വസതിയിൽ രാവിലെ 10 ന് ഗുരുപുഷ്യാഞ്ജലി,ഗുരുപൂജ എന്നിവക്ക് ശേഷം നടന്ന ചടങ്ങിൽ യൂണിയൻ വൈസ്പ്രസിഡൻ്റ്എം.എ.ചന്ദ്രൻ ഭദ്രദീപം തെളിയിച്ചു. തുടർന്ന് സംഗമം യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു.ഗുരുദേവ പ്രചാരകൻ സജീഷ് മണലേൽ കോട്ടയം മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി പി.എ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. ബോർഡംഗങ്ങളായ പി.പി. സുനിൽകുമാർ, എ.എസ്.വിമലാനന്ദൻ മാസ്റ്റർ, യൂണിയൻ,ശാഖാഭാരവാഹികൾ, വനിതാസംഘം, യൂത്ത്മൂവ്മെന്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു
എസ് എൻ ഡി പി യോഗം ഗുരുവായൂർ യൂണിയൻ പടിഞ്ഞാറൻ മേഖല നേതൃസംഗമം നടത്തി
