അണ്ടത്തോട് വീട് കയറി അക്രമം;ഒരാൾക്ക് കുത്തേറ്റു, സ്ത്രീകൾ ഉൾപ്പെടെ മുന്ന് പേർക്ക് പരുക്ക്

പുന്നയൂർക്കുളം:അണ്ടത്തോട് വീട് കയറി അക്രമത്തിൽ ഒരാൾക്ക് കുത്തേറ്റു. അക്രമത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. അണ്ടത്തോട് ബീച്ച് റോഡിൽ മേളിയിൽ വീട്ടിൽ ഷമീം (26),മേളിയിൽ വീട്ടിൽ ആമിനു (51), റാബിയ (36) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷമീമിനാണ് കുത്തേറ്റിട്ടുള്ളത്.ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. രണ്ട് ബൈക്കുകളിലായി എത്തിയ നാല് പേര് അടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിൽ. അക്രമി സംഘം വീടിന്റെ ജനൽ ചില്ലുകളും തകർത്തിട്ടുണ്ട്. മുൻ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് കരുതുന്നു. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *