സ്വർണ്ണ കപ്പ് കണ്ണൂരിന്; മോഹൻലാൽ എത്തുന്നതിന്റെ ആവേശത്തിൽ വിദ്യാർഥികളും ആരാധകരും

തൃശൂർ: 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപനത്തിന് നിമിഷങ്ങൾ മാത്രം. 1023 പോയൻ്റ് നേടി കണ്ണൂർ സ്വർണ്ണ കപ്പിൽ മുത്തമിട്ടു. 1018 പോയൻ്റുമായി തൃശൂർ രണ്ടാംസ്ഥാനത്ത്.
മുഖ്യാതിഥിയായി മോഹൻലാൽ എത്തുന്നതിന്റെ ആവേശത്തിലാണ് വിദ്യാർഥികളും ആരാധകരും. സമാപന സമ്മേളനം നടക്കുന്ന തൃശൂർ തേക്കിൻകാട് മൈതാനത്തെ എക്‌സിബിഷൻ ഗ്രൗണ്ടിൽ രാവിലെ മുതൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തോൾ ചരിച്ച് മോഹൻലാൽ നടന്നുവരുന്ന കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ജനങ്ങൾ. ഇതുവരെ മോഹൻലാലിനെ നേരിട്ട് കണ്ടിട്ടില്ലെന്നും ഒരു നോക്ക് കാണണമെന്ന ആഗ്രഹത്തിനാലാണ് ഇവിടെ എത്തിയതെന്നും പലരും പറയുന്നു.ഇന്ന് പരിപാടികൾ ഒന്നും അവതരിപ്പിക്കാനില്ലാത്ത വിദ്യാർഥികൾ മോഹൻലാലിനെ കാണാൻ വേണ്ടി മാത്രം കാത്തിരിക്കുകയാണ്. കണ്ണൂർ മുതൽ തിരുവനന്തപുരം വരെ പല ജില്ലകളിൽ നിന്നെത്തിയ വിദ്യാർഥികളാണ് തേക്കിൻകാട് മൈതാനാത്ത് മോഹൻലാലിനെ കാത്തിരിക്കുന്നത്. അവർക്കൊപ്പം തൃശൂരിലെ ജനങ്ങളും ആവേശത്തിലാണ്

Leave a Reply

Your email address will not be published. Required fields are marked *