അഞ്ചങ്ങാടിയിൽ യുവാക്കളെ കുത്തി പരിക്കേല്പ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

ചാവക്കാട്:അഞ്ചങ്ങാടിയിൽ ചെറുപ്പക്കാരുടെ രണ്ട് ടീമുകൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നു നടന്ന അടിപിടിയിലും,കുത്തിലും പ്രതികളായ നാല് പേർ അറസ്റ്റിൽ.കടപ്പുറം തൊട്ടാപ്പ് പുതുവീട്ടിൽ കലാം മകൻഹർഷാദ്(24), മുനക്കകടവ് പുതുവീട്ടിൽ ജീലാനി മകൻ സാഹിൽ(21),മുനക്കകടവ് കടപ്പുറം കടവിൽ നൌഷാദ് മകൻ നൌഷീർ(19),അഞ്ചങ്ങാടി കടപ്പുറം പുതുവീട്ടിൽ അഹമ്മദ് കുട്ടി മകൻ ലെക്‍മിൽ(24)എന്നിവരെ ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച്ച രാത്രി12 മണിയോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.അഞ്ചങ്ങാടി ബാങ്കിന് മുൻവശത്ത് ഇരുന്നിരുന്ന കടപ്പുറം ഇരട്ടപ്പുഴ ചക്കര വീട്ടിൽ മുഹമ്മദ് ഉവൈസ്,സാലിഹ് എന്നിവർക്കാണ് ഇരുമ്പ് വടികൊണ്ടും,ഹുക്ക് കൊണ്ടുമുളള അക്രമണത്തിൽ ഗുരുതര പരിക്കേറ്റത്.സ്കൂൾ കോമ്പൌണ്ടിൽ വെച്ചുളള ലഹരി ഉപയോഗത്തെ കുറിച്ചുളള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്നായി ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.എസ്ഐ ബാബുരാജൻ,അനിൽകുമാർ,സിപിഒമാരായ ഹംദ്,മെൽവിൻ, വിനോദ്,നൌഫൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.വരാനിരിക്കുന്ന ഉത്സവ കാലങ്ങളിൽ ഇത്തരം സംഭവങ്ങൾ ഇല്ലാതിരിക്കാൻ പോലീസ് കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് എസ്എച്ച്ഒ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *