ചാവക്കാട്:ചാവക്കാട് മുഗൾ ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ അസഭ്യം പറഞ്ഞ് ക്രൂരമായി മർദ്ധിച്ച് മൂക്കിന്റെ എല്ലു പൊട്ടുന്നതിനിടയാക്കിയ സംഭവത്തിലെ പ്രതിയെ ചാവക്കാട് പൊലീസ് അറസ്റ്റു ചെയ്തു.പാലക്കാട് ചാലിശ്ശേരി പെരിങ്ങോട് ചാഴിയാട്ടിരി സ്വദേശി മലയംകുന്നത്ത് വീട്ടിൽ രജീഷ് (36)നെയാണ് ചാവക്കാട് പോലീസ് സബ് ഇൻസ്പെക്ടർ വി.വി സജീവൻ അറസ്റ്റ് ചെയ്തത്.വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ക്രൂരമായ മർദ്ധനത്തിൽ കലാശിച്ചത്. പാലക്കാട് ഭാഗങ്ങളിൽ ഒളിവിലായിരുന്ന പ്രതിയെ ചാവക്കാട് പോലീസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു. ഗ്രേഡ് എ എസ് ഐ അൻവർ സാദത്ത്, സിപിഒ അനൂപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
ചാവക്കാട് സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം; പ്രതി പിടിയിൽ
