തൃശൂർ:ലോക്സഭാ തെരഞ്ഞെടുപ്പിലെ വിധിയെഴുത്തിനായി കേരളം ഇന്നു പോളിങ് ബൂത്തിൽ. 20 മണ്ഡലങ്ങളിലായി ആകെ 2, 77,49,159 വോട്ടർമാർ.രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണു വോട്ടെടുപ്പ്.വോട്ടർ പട്ടികയിൽ പേരുള്ളവർ 13 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നുമായി വരണം.
തെരഞ്ഞെടുപ്പിന് എല്ലാ ഒരു ക്കങ്ങളും പൂർത്തിയായതായി സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.ഇന്നു ചൂട് 41 ഡി ഗ്രി വരെ ഉയരുമെന്ന മുന്നറി യിപ്പിനിടെ, ചൂടിനെ പ്രതിരോ ധിക്കാൻ ബൂത്തുകളിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തുമെന്നും കമ്മിഷൻ അറിയിച്ചു.ജൂൺ നാലിനാണു വോട്ടെണ്ണൽ.
തെരഞ്ഞെടുപ്പ് പരിഗണിച്ച് സംസ്ഥാനത്തെ വിവിധ ജില്ലക ളിൽ നിരോധനാജ്‌ഞ പ്രഖ്യാപി
ച്ചു. മാവോയിസ്‌റ്റ് സാന്നിധ്യമു
ള്ളപ്രദേശങ്ങളിലുൾപ്പെടെ പ്ര
ശ്‌നബാധിത മേഖലകളിൽ കേ
ന്ദ്രസേന രംഗത്തുണ്ട്.അരലക്ഷ
ത്തോളം പോലീസുകാരെ തെര
ഞ്ഞെടുപ്പ് ജോലികൾക്കായി നി
യോഗിച്ചു. നാലായിരത്തി അ
ഞ്ഞൂറിലധികം ഉന്നത ഉദ്യോഗ
സ്‌ഥർ സുരക്ഷാ ക്രമീകരണ
ങ്ങൾക്ക് മേൽനോട്ടം വഹിക്കും. ഓരോ പോലീസ് സ്റ്റേഷനു കൾ കേന്ദ്രീകരിച്ചും രണ്ടു വീതം പട്രോളിങ് ടീമുകൾ ഉണ്ടായിരി ക്കും. ദ്രുതകർമ്മ സേനാ സംഘ വും പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് രംഗത്തുണ്ടാകും. 25,229 വോട്ടിങ് സ്റ്റേഷനുകളാണ് സംസ്‌ഥാനത്തുള്ളത്. ആയിരത്തിൽ ഏറെ വരുന്ന പ്രശ്‌ന ബാധിധ ബൂത്തുകളിൽ പ്രത്യേക നിരീക്ഷണ സംവിധാനവും
വോട്ടർമാർക്ക് ക്യൂവിൽ കാ ത്തിരിക്കാൻ തണൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്. മഴ പെയ്താൽ ബുദ്ധിമുട്ടേണ്ടിവരില്ല. ടോയലറ്റ്, കുടിവെള്ള സൗകര്യം, മുതിർന്ന പൗരൻമാർക്ക് പ്രത്യേകം ക്യൂ, ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ വീൽ ചെയർ എ ന്നിവയുണ്ടാകും.ഇക്കുറി കന്നിവോട്ടർമാർ 5,34,394.ആകെ വോട്ടർമാരിൽ 1,43,33,499 പേർ സ്ത്രീകളും1,34, 15,293 പേർ പുരുഷന്മാരും.80 വയസിനു മുകളിൽ പ്രായമുള്ള 6, 27,045 വോട്ടർമാരുണ്ട്.കൂടുതൽ വോട്ടർമാരുള്ള ജില്ല മലപ്പുറം-33,93,884 വോട്ടർമാർ. കുറവ് വയനാട്ടിൽ- 6,35,930. കൂടുതൽ സ്ത്രീ വോട്ടർമാർ മലപ്പുറം ജില്ലയിൽ-16,97,132. കൂടുതൽ ഭിന്നലിംഗ വോ ട്ടർമാരുള്ള ജില്ല തിരുവനന്തപു രം-94. ആകെ പ്രവാസി വോട്ടർ മാർ 89,839. പ്രവാസിവോട്ടർമാർ കൂടുതലുള്ള ജില്ല കോഴിക്കോട് (35,793), ഭിന്നലിംഗ വോട്ടർമാർ 367.
വിധിയെഴുത്തിനായി കേരളം ഇന്നു പോളിങ് ബൂത്തിൽ
