പാലയൂർ സെന്റ് തോമസ് എൽ പി സ്കൂളിന്  പുതിയ ടോയ്ലറ്റ് ബ്ലോക്ക് സമ്മാനിച്ചു

ചാവക്കാട്:പാലയൂർ  സെന്റ് തോമസ് എൽപി സ്കൂൾ ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം  ഗുരുവായൂർ  എംഎൽഎ,എൻ. കെ അക്ബർ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. സ്കൂൾ എച്ച് എം.ജ്യോതി ജോർജ് ചിറമ്മൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ  നഗരസഭ അസിസ്റ്റന്റ് എൻജിനീയർ ടോണി സി എൽ റിപ്പോർട്ട് അവതരണം നടത്തി. നഗരസഭ വൈസ് ചെയർമാൻ  കെ.കെ മുബാറക്, സ്കൂൾ മാനേജറും  പാലയൂർ തീർത്ഥ കേന്ദ്രം വികാരിയുമായ  റവ.ഫാ.ഡോ. ഡേവിസ് കണ്ണമ്പുഴ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലിം,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്‌ദുൾ റഷീദ്. പി.എസ്,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ്, 12-ാം വാർഡ് കൗൺസിലർ ജോയ്സി വി.ജെ, പാലയൂർ തീർത്ഥകേന്ദ്രം മാനേജിംഗ് ട്രസ്റ്റി സി ഒ ഫ്രാൻസിസ്, പിടിഎ പ്രസിഡന്റ്  ഷമീർ പുഴങ്ങരയില്ലത്ത്, മാലിക്കുളം അബ്ബാസ്
എന്നിവർ സംസാരിച്ചു. എംഎൽഎയുടെ പ്രത്യേക വികസന ഫണ്ട് 15 ലക്ഷം രൂപ വിനിയോഗിച്ച് നഗരസഭ എൻജിനീയറിങ് വിഭാഗമാണ്  ടോയ്ലറ്റ് ബ്ലോക്ക് നിർമ്മിച്ചത്.
നഗരസഭ കൗൺസിലർമാർ, സ്കൂൾ പിടിഎ പ്രതിനിധികൾ, അധ്യാപകർ,കുട്ടികൾ,നാട്ടുകാർ  തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *