അണ്ടത്തോട് പാപ്പാളിയിൽ ബി എൽ ഒ യുടെ വീടിനുനേരെ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം,ബൈക്ക് നശിപ്പിച്ചു

പുന്നയൂർക്കുളം:അണ്ടത്തോട് പാപ്പാളിയിൽ ബി എൽ ഒ യുടെ വീടിനുനേരെ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം, വീടിന് പുറത്ത് നിറുത്തിയിട്ടിരുന്ന ബൈക്ക് നശിപ്പിച്ചതായി പരാതി.
റിട്ടയേഡ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ആയിരുന്ന ആലത്തയിൽ ഷക്കീറിന്റെ വീട്ടിനു നേരെയാണ് അതിക്രമം നടത്തിയിട്ടുള്ളത്. വീടിന്റെ സിറ്റൗട്ടിലേക്ക് മണൽ വാരി എറിയുകയും പോർച്ചിൽ നിറുത്തിയിട്ടിരുന്ന ബൈക്ക് മറിച്ചിടുകയും സീറ്റ് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വീടിന് പുറത്ത് ഉണക്കാൻ ഇട്ടിരുന്ന പുതിയ ഡ്രസ്സുകൾ അടക്കം കീറി നശിപ്പിച്ച അവസ്ഥയിലാണ്. വീടിന് പുറകിൽ വെച്ചിരുന്ന പാത്രങ്ങൾ അപ്പുറത്തുള്ള പറമ്പിലേക്ക് വലിച്ചെറിയികയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച്ച രാത്രിയിലാണ് സംഭവം. സംഭവസമയം ഷക്കീറും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നില്ല. ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ സാമൂഹ്യ വിരുദ്ധർ ആക്രമം അഴിച്ചുവിടുന്നത്. സക്കീറിന്റെ വീടിന് സമീപത്തുള്ള സഹോദരന്റെ വീട്ടിലെ ഡോറിലും ശക്തിയായി അടിക്കുകയും ചെയ്തതായി പറയുന്നു. ഇവർ ലൈറ്റ് ഇട്ടതോട് കൂടി ആക്രമി സ്ഥലം വിട്ടതായി കുടുംബം പറഞ്ഞു. കഴിഞ്ഞ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ ഷക്കീറിന്റെ ഭാര്യ വെൽഫെയർ പാർട്ടിയുടെ സ്ഥാനാർഥിയായി പാപ്പാളിയിൽ മത്സരിച്ചിരുന്നു. നിലവിൽ 20-ാം വാർഡിലെ ബി എൽ ഒ യാണ് ഷെക്കീർ. വടക്കേക്കാട് പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *