അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കന്യാകുമാരി സ്വദേശി മരിച്ചു

പുന്നയൂർക്കുളം:മന്ദലാംകുന്ന് ദേശീയപാതയിൽ അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന കന്യാകുമാരി സ്വദേശി മരിച്ചു.  കന്യാകുമാരി കുളിക്കോട് കാൽകുളം സ്വദേശി മൂരിയൻഗാണത്ത് വില്ലൈ  എബനീസർ തങ്കരാജ് (50) ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടുകൂടിയായിരുന്നു അപകടം. മന്ദലാംകുന്ന് സെന്ററിൽ ദേശീയപാത 66 മുറിച്ചുകിടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.വേങ്ങരയിലേക്ക് പോവുകയായിരുന്നു ക്രറ്റ വാഹനമാണ് ഇടിച്ചത്. ദീർഘകാലമായി മന്ദലാംകുന്നിൽ വിവിധ കോൺട്രാക്ടർമാരുടെ കീഴിൽ വീട് നിർമ്മാണ പ്രവർത്തികളിൽ ഏർപ്പെട്ടു വരുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് നാട്ടിലേക്ക് പോകുന്ന കൂട്ടുകാരനെ യാത്രയാക്കാൻ ബസ് കയറ്റുന്നതിനു വേണ്ടിയാണ് ഇരുവരും ചേർന്ന് റോഡ് മുറിച്ച് കടന്നത്.ഇടിയുടെ ആഘാതത്തിൽ സാരമായി പരിക്കേറ്റ ഇയാളെ അകലാട് വി കെയർ ആംബുലൻസ് പ്രവർത്തകർ ആദ്യം ചാവക്കാട്ട് സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുക യായിരുന്നു.ഇന്ന് വൈകിട്ടാണ് മരണം സംഭവിച്ചത്.ജെബ എബനീസർ ആണ് ഭാര്യ.പോലിസ് നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.മക്കൾ :എബിഷ,ജെബിഷ

Leave a Reply

Your email address will not be published. Required fields are marked *