വടക്കേക്കാട് ശ്മശാനം; ജനകീയ സമതി ഭീമഹർജി നല്കി

വടക്കേക്കാട്: ഗ്രാമപഞ്ചായത്ത് വാതക ശ്മശാനം അടിയന്തിരമായി പണി പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്നാവിശ്യപ്പെട്ട്
ജനകീയ സമിതി ഭാരവാഹികൾ വടക്കേക്കാട് പഞ്ചായത്ത് സെക്രട്ടറി,പ്രസിഡൻ്റ് എന്നിവർക്ക് ഭീമ ഹർജി നൽകി.ആയിരത്തോളം പേർ ഒപ്പിട്ട ഭീമഹർജിയാണ് നല്കിയത്.തുടർന്ന് ജില്ല കലക്‌ടർ, വകുപ്പ്മന്ത്രി എന്നിവർക്കും ഹർജി നല്കും.ജനകീയ സമിതി കൺവീനർ മാധവൻ പൂങ്ങാട്ട്,ജോയിൻ കൺവീനർ മനോജ് വെള്ളക്കട, കോഡിനേറ്റർമാരായ കെ.പി അഖിൽ,കെ.ആർ വിനു,ഇ.എസ് സുബിൻ,സംഗീത മനോജ് എന്നിവരുടെ നേതൃത്വലുള്ള സംഘമാണ് ഹർജിനല്കിയത്

Leave a Reply

Your email address will not be published. Required fields are marked *