പോലീസുകാരന്റെ ജാഗ്രത; പോക്സോ, കഞ്ചാവ്,ഭണ്ഡാര കവർച്ച അടക്കം മുപ്പതോളം കേസിലെ പ്രതി പിടിയിൽ

പുന്നയൂർക്കുളം:വടക്കേക്കാട് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു തൃശൂർ ജില്ല പോലീസ് മോധാവിയുടെ പ്രത്യേക ലഹരി വിരുദ്ധ സ്ക്വാഡിലെ
പോലീസുകാരന്റെ സംയോജിതമായ ഇടപെടലിൽ പോക്സോ, കഞ്ചാവ്,ഭണ്ഡാര കവർച്ച അടക്കം മുപ്പതോളം കേസിലെ പ്രതി പിടിയിൽ. കമ്മീഷണറുടെ
ലഹരി വിരുദ്ധ സ്ക്വാഡിലെ
സിവിൽ പോലീസ് ഓഫീസറായ നിബു നെപ്പോളിയന്റെ ജാഗ്രതയിലാണ് നാട്ടുകാരുടെ സഹകരണത്തോടെ പ്രതി പിടിയിലായത്.പുഴിക്കള സെൻ്ററിൽ സംശയാസ്പദമായ തരത്തിൽ കെട്ടിടത്തിന് പുറകിൽ ഒളിച്ചിരിക്കുകയായിരുന്ന യുവാവിനെ കണ്ടതിനെ തുടർന്ന് സമീപ സ്ഥലമായ ആൽത്തറയിലെത്തി നാട്ടുകാരെ സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയും നാട്ടുകാരുടെ  സഹായത്തോടെ പെട്ടന്നുതന്നെ നടത്തിയ തിരച്ചിലിനൊടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു.
ഇയാളിൽ നിന്ന് പൂട്ട് പൊളിക്കാനുള്ള ലിവർ, കട്ടർ,ഉളി തുടങ്ങിയ ആയുധങ്ങളും പൾസർ ബൈക്കിന്റെ ചാവിയും ഹെൽമെറ്റും കണ്ടെത്തി. പൊന്നാനി സ്വദേശിയായ ഇയാൾ കോഴിക്കോട്, മലപ്പുറം തൃശൂർ എന്നീ മൂന്ന് ജില്ലകളിലായി മോഷണം, കഞ്ചാവ്, പോക്സോ അടക്കം മുപ്പതോളം കേസുകളിൽ പ്രതിയാണെന്ന്
വടക്കേക്കാട് എസ് എച്ച് ഒ.എം കെ രമേഷ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *