ഗുരുവായൂർ:മാവിൻ ചുവട് തൊട്ട് നഗരസഭ ശശ്മാനം വരെയുള്ള പ്രധാന പാതയിൽ കണ്ടംകുളം ജംഗ്ഷൻ കപ്പേള പള്ളി പരിസരം തൊട്ട് വടക്കോട്ടും പടിഞ്ഞാറും കിഴക്കോട്ടുമായി തെരുവ് വിളക്കുകൾ സ്ഥിരമായികണ്ണടയ്ക്കുന്നതിനാൽ പ്രദേശവാസികൾക്കും യാത്രകാർക്കും സഞ്ചാരം അതി ദുഷ്കരമായി. കാനയിലേക്ക് വാഹനങ്ങളിറങ്ങി അപകടങ്ങൾ വിളിച്ച് വരുത്തുകയുമാണ്. ഈ റോഡിന്റെ പരിസര പ്രദേശങ്ങളിലാണ് വീടുകയറി കഴിഞ്ഞ ദിവസം പുലർച്ചെ മോഷ്ടാക്കൾ അമ്മമാരെ മർദ്ദിച്ച് മോഷണം നടത്തി ഭീതി വിതച്ചത്. രാത്രിയിൽ കാൽനട വരെ ദുഷ്കരമാണ്. വിഷയപ്രാധാന്യം കണക്കിലെടുത്ത് തെരുവ് വിളക്കുകൾ യഥാസമയം കത്തിച്ച് പ്രദേശത്ത്കാർക്കും യാത്രകാർക്കും അപകടങ്ങളും ഭീതിയും ഒഴിവാക്കുന്നതിന് അധികാരികൾ കണ്ണ് തുറക്കണമെന്നാവശ്യപ്പെട്ട് നഗരസഭ 26-ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ചൂട്ട് കത്തിച്ച് പ്രതിക്ഷേധിച്ചു. ഇരിങ്ങപ്പുറം ലിംങ്ക് റോഡിൽ നിന്ന് പ്രകടനമായി എത്തിച്ചേർന്ന് കണ്ടംകുളം ജംഗ്ഷൻ പരിസരത്താണ് പ്രതിക്ഷേധ സദസ്സ് സംഘടിപ്പിച്ചത്. ഗുരുവായൂർ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠൻ പ്രതിഷേധ സമരം ഉൽഘാടനം ചെയ്തു.വാർഡ് പ്രസിഡണ്ട് സി.കെ. ഡേവിസിന്റെ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സി.എസ്.സൂരജ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബാലൻ വാറണാട്ട്, ബ്ലോക്ക് സെക്രട്ടറി പി.ഐ. ലാസർ നേതാക്കളായ ഷാജൻ വെള്ളറ,സി.ജെ. ക്രിസ്റ്റൽ,ടി എസ്.കുമാരൻ,ഫ്രാൻസിപുലിക്കോട്ടിൽ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് സി.കെ.സണ്ണി, സി.പി.ജെയിസൻ , ലൈജുലാസർ,ജോൺ കരോൾ, ജാക്സിവടക്കേത്തല, സോമൻ ആലുക്കൽ, കണ്ണൻ.വി എന്നിവർ നേതൃത്വം നൽകി. സൂചനാ സമരമാണെന്നും എത്രയുംവേഗംപ്രശ്നം പരിഹരിച്ചിലെങ്കിൽ നിരന്തര സമര പരമ്പര ആരംഭിയ്ക്കുമെന്നും സമരക്കാർ പ്രഖ്യാപിക്കുകയും ചെയ്തു
കറന്റില്ല… കളവുകളും അപകടങ്ങളും പെരുകുന്നു;ചൂട്ട് കത്തിച്ച് പ്രതിക്ഷേധം
