പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ നടന്ന ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് തല പ്രവേശനോത്സവം പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്ത് ഉദ്ഘാടനം ചെയ്തു. നവാഗതരായ വിദ്യാർത്ഥികൾക്ക് ഉപഹാര സമർപ്പണവും പ്രസിഡന്റ് നിർവഹിച്ചു.സംഘാടക സമിതി ചെയർമാനും വാർഡ് മെമ്പറുമായ അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. അധ്യാപക മറിയം പ്രതിജ്ഞ ചൊല്ലി കൊടുത്തു.പുന്നയൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ വിജയൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിസ്ന ലെത്തീഫ്, റാഫി മാലിക്കുളം, സുൽഫിയത്ത്, വി.എച്ച് റബിയത്ത്,അയിഷ ഷെമീർ എന്നിവർ സംസാരിച്ചു.പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് സ്വാഗതവും ഡോ.ടി.കെ അനീസ് മാസ്റ്റർ നന്ദിയും പറഞ്ഞു.
ബ്ലോക്ക് തല പ്രവേശനോത്സവം
