കൊച്ചി : അറബിക്കടലിൽ അപകടത്തിൽ പെട്ട്
28ഡിഗ്രി ചരിഞ്ഞ എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ കപ്പൽ മുങ്ങി.കപ്പലിലെ കണ്ടെയ്നറുകൾ കടലിൽ ഒഴുകി നടക്കുന്നു. കൊച്ചി, ആലപ്പുഴ തീരത്തുള്ളവർക്ക് ജാഗത്ര നിർദ്ദേശം അധികൃതർ നല്കി.
കേരള തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിലാണ് ചരക്ക് കപ്പൽ അപകടത്തിൽപ്പെട്ടത്. കപ്പലിലെ 24 ജീവനക്കാരും സുരക്ഷിതരാണ്. 21പേരെ ശനിയാഴ്ച രാത്രി നാവികസേനാ കപ്പലിലേക്ക് മാറ്റിയിരുന്നു. ചരക്ക് കപ്പലിൻ്റെ സ്ഥിതി നിരീക്ഷിക്കാൻ ക്യാപ്റ്റൻ ഉൾപ്പെടെ മൂന്ന് പേർ കപ്പലിൽ തുടർന്നെങ്കിലും പിന്നീട് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.. 20 ഫിലിപ്പൈൻ സ്വദേശികൾ, രണ്ട് ഉക്രൈൻ സ്വദേശികൾ, ജോർജിയയിൽ നിന്നും ഒരാൾ എന്നിങ്ങനെ 24 പേരാണ് കപ്പലിലുണ്ടായിരുന്നത്. റഷ്യൻ സ്വദേശിയാണ് കപ്പലിൻ്റെ ക്യാപ്റ്റൻ
അറബിക്കടലിൽ അപകടത്തിൽ പെട്ട കപ്പൽ മുങ്ങി; കണ്ടെയ്നറുകൾ കടലിൽ ഒഴുകി നടക്കുന്നു
