പുന്നയൂർക്കുളം:കുന്നംകുളം, ഗുരുവായൂർ – കുണ്ടുകടവ് റൂട്ടിൽ ബസ് സമരം തുടരുന്നു.കഴിഞ്ഞ വെളളിയാഴ്ച തുടങ്ങിയ ബസ് സമരം ഞായറാഴ്ചയും അവസാനിച്ചിട്ടില്ല.തങ്ങൾക്ക് നീതി ലഭിക്കുന്നതു വരെ സമരം തുടരാനാണ് ജീവനക്കാരുടെ തീരുമാനം.അതേ സമയം ബസ് സമരം മൂലം പൊതുജനങ്ങളും വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും പെരുവഴിയിലായിരിക്കുകയാണ്.ദീർഘ ദൂരത്ത് നിന്ന് വരുന്ന ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും ഭീമമായ തുക നൽകി ടാക്സി വിളിച്ചാണ് സ്ഥാപനങ്ങളിൽ എത്തുന്നതും തിരിച്ച് വീടുകളിലേക്ക് പോകുന്നതും.
സ്കൂൾ വിദ്യാർത്ഥിനിയോട് അപമരാധ്യയായി പൊരുമാറിയതിനെ തുടർന്ന് കുന്നംകുളം – കുണ്ടുകടവ് റൂട്ടിലോടുന്ന വിജിത്ത് ബസിലെ കണ്ടക്ടർ എരമംഗലം സ്വദേശി വാസുവിനെ പെരുമ്പടപ്പ് പൊലീസ് വെള്ളിയാഴ്ചയാണ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്തത്. ഇതിൽ പ്രതിഷേധിച്ചാണ് ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്.
പെരുമ്പടപ്പ് പാറയിലെ സ്കൂൾ വിദ്യാർത്ഥികൾ നല്കിയ പരാതിയിലാണ് പൊലീസ് നടപടി. വിദ്യാർത്ഥികൾ ബസിൽ കയറുന്നതിനിടെ കണ്ടക്ടർ അപമര്യാധയായി പെൺകുട്ടികളോട് പെരുമാറിയെന്ന് വിദ്യാർത്ഥികൾ പറയുന്നു.ഇതേ തുടർന്ന് വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിൽ തർക്കം നിലനിന്നിരുന്നു. വിഷയം രമ്യമായി പരിഹരിക്കപ്പെടാത്തതിനെ തുടർന്ന് വിദ്യാർത്ഥികൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അതേ സമയം പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള സമരത്തിനോട് തങ്ങൾക്ക് യോജിപ്പില്ലെന്ന് ബസ് ഓണേഴ്സ് അസോസിയേഷൻ മേഖല പ്രസിഡൻ്റ് ഷാജഹാൻ പറഞ്ഞു. പുലർച്ചെ വീട്ടിൽ നിന്ന് ജോലിക്കിറങ്ങുന്ന തൊഴിലാളി തിരിച്ച് വീട്ടിലേക്ക് പോകാതെ ജയിലിലേക്ക് പോകുന്ന അവസ്ഥയും അംഗീകരിക്കാനാവില്ല. ഇത്തരം സംഭവങ്ങൾ രമ്യമായി പരിഹരിക്കാൻ ഉദ്യോഗതലത്തിൽ നടപടിയില്ലാത്ത അവസ്ഥയിലാണ് തൊഴിലാളികൾ പണി നിറുത്തി വെച്ച് സമരത്തിനിറങ്ങിയ തെന്നും ഷാജഹാൻ പറഞ്ഞു
