ആറ്റുപുറം പള്ളിയിൽ ക്രിസ്തുരാജ ദിനാഘോഷം

പുന്നയൂർകുളം, ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ വിശ്വാസ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തു രാജ ദിനം ആഘോഷിച്ചു.രാവിലെ ദിവ്യ ബലിക്കു മുന്നേ വിദ്യാർത്ഥികളും അധ്യാപകരും, പിടിഎ അംഗങ്ങളും പ്ലാകാർഡുകളുമായി റാലി നടത്തി.വികാരി ഫാ. ഡെന്നീസ് മാറോക്കി ഉദ്ഘാടനം ചെയ്തു.സിസ്റ്റർമാരായ ഗ്രേയ്സ്മി, ലിന്റാമരിയ,ട്രസ്‌റ്റിമാരായ സി എ പോൾസൻ, സി എ ജോഷി, ഇ ജെ ബാബു,പ്രിൻസിപ്പൽ ഷിബി ജോൺ, പി ടി എ പ്രസിഡൻ്റ് ബെന്നി എടക്കളത്തൂർ, നിധിൻ തോമസ്, ആനി ജോസ്, അനിത ധീരജ് എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *